തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ബി.എസ്.എൻ.എൽ കരാർ തൊഴിലാളികൾ നിരാഹാരം സംഘടിപ്പിക്കും. ഓണത്തിനുമുമ്പ് ബോണസ് അനുവദിക്കുക, തൊഴിലാളികളെ പിരിച്ചുവിടാനുള്ള നീക്കം ഉപേക്ഷിക്കുക, തൊഴിൽ ചെയ്യാനുള്ള ഉയർന്ന പ്രായപരിധി 56 ആയി നിശ്ചയിച്ച നടപടി പിൻവലിക്കുക തുടങ്ങിയവ ആവശ്യപ്പെട്ടാണ് നിരാഹാരം. ബി.എസ്.എൻ.എ കാഷ്വൽ കോൺട്രാക്ട് ലേബേഴ്സ് യൂനിയെൻറ (സി.ഐ.ടി.യു) ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച ബി.എസ്.എൻ.എൽ ചീഫ് ജനറൽ മാനേജർ ഓഫിസിനു മുന്നിലും, ജില്ലകളിൽ ജനറൽ മാനേജർ ഓഫിസുകൾക്കു മുമ്പിലും കൂട്ട നിരാഹാരസമരം നടത്തും. അസമിൽ പുറന്തള്ളിയ മുഴുവൻ ഇന്ത്യൻ പൗരന്മാരെയും ഉൾപ്പെടുത്തുക -എസ്.യു.സി.െഎ (കമ്യൂണിസ്റ്റ്) തിരുവനന്തപുരം: അസമിലെ ഭാഷാ ന്യൂനപക്ഷ ജനവിഭാഗങ്ങളിൽ നിന്നുള്ള 40 ലക്ഷം ജനങ്ങളെ പുറന്തള്ളി തയാറാക്കിയ ദേശീയ പൗരത്വ രജിസ്റ്ററിൽ പുറത്താക്കപ്പെട്ട ഇന്ത്യൻ പൗരന്മാരെ മുഴുവൻ ഉൾപ്പെടുത്തണമെന്നാവശ്യെപ്പട്ട് എസ്.യു.സി.െഎ (കമ്യൂണിസ്റ്റ്)യുടെ ആഭിമുഖ്യത്തിൽ സെക്രേട്ടറിയറ്റിന് മുന്നിൽ പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു. പതിറ്റാണ്ടുകളായി അസമിൽ കഴിയുന്ന ജനങ്ങൾക്ക് പൗരത്വം നിഷേധിക്കാൻ ഭരണവർഗം ആസൂത്രിതമായി നടത്തിവരുന്ന ഹീനശ്രമങ്ങളാണ് ഇതിനുപിന്നിലെന്നും, ജനങ്ങൾ വംശീയ ഉന്മൂലന ഭീഷണി നേരിടുകയാണെന്നും നേതാക്കൾ പറഞ്ഞു. ആർ. ബിജു അധ്യക്ഷത വഹിച്ചു. എം. ഷാജർഖാൻ, ജി.ആർ. സുഭാഷ് എന്നിവർ സംസാരിച്ചു. കെ. ഹരി, എസ്. മിനി, എ. സബൂറ, പി.എസ്. ഗോപകുമാർ എന്നിവർ നേതൃത്വംനൽകി. മന്നം മെേമ്മാറിയൽ നാഷനൽ ക്ലബ് ഭാരവാഹികൾ തിരുവനന്തപുരം: മന്നം മെമ്മോറിയൽ നാഷനൽ ക്ലബിലെ ഭാരവാഹികളായി കെ. രാജശേഖരൻ പിള്ള (പ്രസി.), ചന്ദ്രമോഹനൻ പി.ആർ (സെക്ര.), ബി.എസ്. പിള്ള (വൈസ് പ്രസി.), ജി.ആർ.സി. നായർ (ജോ. സെക്ര.), കെ.എം. ഗോപാൽ (ട്രഷ.) എന്നിവരെയും എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി സുനിൽകുമാർ. എസ്, അമ്മുപിള്ള, ഉമേഷ് കുമാർ. എസ്, രാജഗോപാലൻ നായർ. ജി, രമേശൻ നായർ. ജി, രമേഷ്കുമാർ. കെ എന്നിവരെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.