തിരുവനന്തപുരം: ലോക മുലയൂട്ടൽ വാരാചരണം വിവിധ പരിപാടികളോടെ പട്ടം എസ്.യു.ടി ആശുപത്രിയിൽ നടത്തി. ഇന്ത്യൻ അക്കാദമി ഒാഫ് പീഡിയാട്രിക്സ് സംസ്ഥാന പ്രസിഡൻറ് ഡോ. മുഹമ്മദ് കുഞ്ഞ് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ക്വിസ് മത്സരത്തിൽ എസ്.എ.ടി ആശുപത്രിയിലെ നഴ്സുമാരായ അമല രാജൻ, പ്രീന എ.പി എന്നിവർ വിജയികളായി. ചീഫ് അഡ്മിനിസ്േട്രറ്റിവ് ഒാഫിസർ കേണൽ രാജീവ് മണ്ണാളി, ഇന്ത്യൻ അക്കാദമി ഒാഫ് പീഡിയാട്രിക് ജില്ല പ്രസിഡൻറ് ഡോ. ശങ്കർ, നാഷനൻ നിയോനാറ്റോളജി ഫോറം ജില്ല പ്രസിഡൻറ് ഡോ. പി.എം.സി നായർ, ജില്ല ആർ.സി.എച്ച് ഒാഫിസർ, ഡോ. പ്രസന്ന, േഡാ. അനൂപ് ചന്ദ്രൻ പൊതുവാൾ, ഡോ. ക്രിസ്റ്റിൻ ഇന്ദുമതി എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.