തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ആരോഗ്യഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി വീണ്ടും വിവര ശേഖരണം നടത്താൻ ധനവകുപ്പ് തീരുമാനിച്ചു. ടെൻഡർ നടപടിയിലേക്ക് പോകുന്നതിന് മുന്നോടിയായാണ് വിവര ശേഖരണം. ജീവനക്കാരെയും കുടുംബാഗങ്ങളെയും പെൻഷൻകാരെയുമാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക. ഗുണഭോക്താക്കളുടെ എണ്ണത്തെക്കുറിച്ച് ധാരണ ഉണ്ടാക്കാനാണ് വിവര ശേഖരണം. ധനവകുപ്പ് നാല് സർക്കുലർ പുറപ്പെടുവിക്കുകയും കർശന നിർദേശം നൽകുകയും ചെയ്തെങ്കിലും ജീവനക്കാർ പൂർണമായി വിവരം നൽകിയില്ല. സാേങ്കതിക തകരാറുണ്ടായെന്നും ധനവകുപ്പിന് ബോധ്യപ്പെട്ടു. ഇതിെൻറ പുരോഗതി വിലയിരുത്തിയാണ് പുതിയ നിർദേശം. നേരത്തേയുള്ള സർക്കുലർ പ്രകാരം വിവരം നൽകിയവർ വീണ്ടും നൽകണം. വിവര ശേഖരണം കാര്യക്ഷമമാക്കാൻ നോഡൽ ഒാഫിസർമാരെ നിയമിക്കാനും ധനവകുപ്പ് നിർദേശിച്ചു. വകുപ്പ് മേധാവികളും ഹൈകോടതി, അഡ്വക്കറ്റ് ജനറൽ ഒാഫിസ്, പി.എസ്.സി ഉൾപ്പെടെ സ്ഥാപനങ്ങളും 20നകം നോഡൽ ഒാഫിസറെ നിയമിക്കണം. ഡ്രോയിങ് ആൻഡ് ഡിസ്േബഴ്സിങ് ഒാഫിസർമാർ അധികാര പരിധിയിലെ പാർട്ട്ടൈം കണ്ടിൻജൻറ് അടക്കം ജീവനക്കാരുടെ വിവരശേഖരണം പൂർത്തിയാക്കണം. ഇതു വകുപ്പുതല നോഡൽ ഒാഫിസർക്ക് സെപ്റ്റംബർ 29നകം കൈമാറണം. പൂരിപ്പിച്ച പെർഫോർമ ബന്ധപ്പെട്ട ഒാഫിസിൽ സൂക്ഷിക്കണം. വകുപ്പുതല നോഡൽ ഒാഫിസർമാർ ഒക്ടോബർ 15നകം ഇതു കൈമാറണം. തദ്ദേശ സ്ഥാപനങ്ങൾ, പഞ്ചായത്ത് വകുപ്പ്, സർക്കാർ ഗ്രാൻറ് കൈപ്പറ്റുന്ന സർവകലാശാലകൾ എന്നിവ വിവരം ശേഖരിച്ച് 30നകം ധനവകുപ്പിന് കൈമാറാനും നിർദേശിച്ചിട്ടുണ്ട്. വിവരം കൈമാറാൻ സ്വകാര്യ ഇ-മെയിൽ ഉപയോഗിക്കാൻ പാടില്ല. സർക്കാർ വകുപ്പിൽ ഡെപ്യൂേട്ടഷനിലുള്ളവർ നിലവിലെ തസ്തികയുമായി ബന്ധപ്പെട്ട വിവരം നൽകണം. സർക്കാർ വകുപ്പിൽനിന്ന് ബോർഡ്, കോർപറേഷൻ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലേക്ക് നിയമിതരായവർ മാതൃവകുപ്പിലെ വിവരം നൽകണം. സംസ്ഥാന സർവിസ്, പാർട്ട്ടൈം കണ്ടിൻജൻറ്, എക്ഗ്രേഷ്യ, ദേശീയ പെൻഷൻ പദ്ധതി, കുടുംബപെൻഷൻ എന്നീ പെൻഷൻകരുടെ വിവരശേഖരണത്തിനുള്ള നിർദേശവും സമയക്രമവും പ്രത്യേകം പുറപ്പെടുവിക്കുമെന്നും സർക്കുലറിൽ പറയുന്നു. ഇ. ബഷീർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.