വാവുബലി: ദേവസ്വം ബോർഡ്​ ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡി​െൻറ കീഴിലുള്ള പ്രധാന ക്ഷേത്രങ്ങളിലെല്ലാം കർക്കടക വാവുബലി തർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കൂടുതൽ ആളുകൾ എത്തിച്ചേരുന്ന തിരുവല്ലം പരശുരാമ ക്ഷേത്രം, വർക്കല പാപനാശം, ആലുവ ശിവക്ഷേത്രം, ശംഖുംമുഖം കടൽതീരം എന്നിവിടങ്ങളിൽ വിപുലമായ ഒരുക്കങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ അകത്തും പുറത്തുമായി ഏഴിലധികം ബലിമണ്ഡപങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഒരേസമയം 2500ലധികം പേർക്ക് ഇവിടെ ബലിതർപ്പണം നടത്താൻ സാധിക്കും. 50ലധികം ശാന്തിമാരെയും ഇവിടെ നിയോഗിച്ചിട്ടുണ്ട്. എല്ലാ കേന്ദ്രങ്ങളിലെയും അവസാനവട്ട ഒരുക്കങ്ങൾ ദേവസ്വം പ്രസിഡൻറ് എ. പത്മകുമാർ നേരിട്ടെത്തി വിലയിരുത്തി. ബോർഡ് അംഗം കെ.പി. ശങ്കരദാസ്, ബോർഡിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരും ഒപ്പമുണ്ടായിരുന്നു. തിരുവല്ലം ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ 11ന് പുലർച്ചെ രണ്ട് മുതൽ ബലിതർപ്പണം ആരംഭിക്കും. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലും ദേവസ്വം ബോർഡി​െൻറ മറ്റ് ബലിതർപ്പണ കേന്ദ്രങ്ങളിലും ദേവസ്വം ബോർഡ് നൽകുന്ന ഐ.ഡി കാർഡ് പതിപ്പിച്ച ശാന്തിമാരായിരിക്കും ബലികർമങ്ങൾക്ക് നേതൃത്വം കൊടുക്കുക. പൂർണമായും ഹരിതചട്ടം പാലിച്ചുകൊണ്ടായിരിക്കും ചടങ്ങുകൾ നടക്കുകയെന്ന് ദേവസ്വം പ്രസിഡൻറ് എ. പത്മകുമാർ വ്യക്തമാക്കി. ബലിതർപ്പണത്തിന് എത്തുന്നവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാത്ത തരത്തിലാണ് കാര്യങ്ങൾ ഇക്കുറി ക്രമീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.