തിരുവനന്തപുരം: സ്ത്രീകൾക്കായി കിളിമാനൂർ ബ്ലോക്ക് ഓഫിസിെൻറ മുകൾനിലയിൽ ഹെൽത്ത് ക്ലബ് ഒരുക്കുന്നു. രണ്ടരലക്ഷം രൂപയുടെ ഫിറ്റ്‌നസ് ഉപകരണങ്ങൾ ഉണ്ടാകും. വനിതാ ട്രെയിനറും ഉണ്ട്. ഓണം കഴിഞ്ഞ് പ്രവർത്തനം ആരംഭിക്കും. സ്മാർട്ട് ക്ലാസ് റൂമും കൗൺസലിങ്ങും തിരുവനന്തപുരം: വിദ്യാഭ്യാസരംഗം മികവുറ്റതാക്കുക കഴിവുള്ള തലമുറയെ വാർത്തെടുക്കുക എന്നിവ ലക്ഷ്യമാക്കി പുതിയപദ്ധതികൾ ആവിഷ്‌കരിക്കുകയാണ് കഠിനംകുളം ഗ്രാമപഞ്ചായത്ത്. ഇതിെൻറ ഭാഗമായി പഞ്ചായത്തിലെ അഞ്ച് സർക്കാർ എൽ.പി സ്‌കൂളുകളിൽ സ്മാർട്ട് ക്ലാസ് റൂമുകൾ അനുവദിച്ചു. മേനംകുളം എൽ.പി.എസ്, പുത്തൻതോപ്പ് എൽ.പി.എസ്, ചാന്നാങ്കര എൽ.പി.എസ്, കഠിനംകുളം എൽ.പി.എസ്, കഠിനംകുളം എസ്.കെ.വി എൽ.പി.എസ് എന്നിവിടങ്ങളിലാണ് ആരംഭിച്ചത്. മറ്റു രണ്ട് സ്‌കൂളുകളിലും ഉടൻ ഈ സംവിധാനം നടപ്പിലാക്കും. പത്ത് ലക്ഷം രൂപയാണ് പദ്ധതിക്കായി പഞ്ചായത്ത് വകയിരുത്തിയത്. കുട്ടികൾക്ക് സൗജന്യ കൗൺസലിങ് നൽകുന്നതാണ് മറ്റൊരുപദ്ധതി. കണിയാപുരം ബ്ലോക്ക് റിസോഴ്‌സ് സെൻററിനെയും തുമ്പ സേവിയർ റീച്ച് സെൻററിെൻറയും സഹകരണത്തോടെയാണ് പരിപാടി. ബ്ലോക്കിലെ 14 സ്‌കൂളിലെയും അധ്യാപകർക്കും പി.ടി.എ അംഗങ്ങൾക്കും മനഃശാസ്ത്രജ്ഞൻ ഡോ. ജസ്റ്റിൻ പടമാടൻ നയിച്ച ഏകദിന കൗൺസലിങ് ശിൽപശാല സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.