തിരുവനന്തപുരം: സ്ത്രീകളുടെ തുല്യതയും അവകാശങ്ങളും നേടിയെടുക്കുന്നതിന് സ്ത്രീപക്ഷ ചർച്ചകൾ തടസ്സങ്ങളില്ലാത്ത നിരന്തര പ്രക്രിയയായി മാറണമെന്നും ഇതിന് ബോധപൂർവമായ ഇടപെടലുകൾ അത്യാവശ്യമാണെന്നും കേരള വനിത കമീഷൻ അംഗം എം.എസ്. താര. വനിത കമീഷനും കേരള യൂനിവേഴ്സിറ്റി എൻ.എസ്.എസ് യൂനിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന വിമൻ കപ്പാസിറ്റി ബിൽഡിങ് എന്ന വിഷയത്തിലെ ത്രിദിന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. നിലവിലെ പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ പുരുഷന്മാർ തീരുമാനിക്കുന്ന ചട്ടക്കൂടുകളിലാണ് സ്ത്രീകൾ പ്രവർത്തിക്കുന്നത്. സ്ത്രീകളുടെ അവകാശങ്ങൾ ഉറപ്പാക്കാൻ നിയമനിർമാണ സഭകളിൽ കൂടുതൽ സ്ത്രീ പ്രാതിനിധ്യം ആവശ്യമാണെന്നും എം.എസ്. താര പറഞ്ഞു. കേരള യൂനിവേഴ്സിറ്റി സിൻഡിേക്കറ്റ് അംഗം ഡോ.ആർ. ലതാദേവി അധ്യക്ഷത വഹിച്ചു. സിൻഡിക്കറ്റ് അംഗം എം. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. എൻ.എസ്.എസ് റീജനൽ ഡയറക്ടർ സി.പി. സജിത്ത് ബാബു, േപ്രാഗ്രാം കോഒാഡിനേറ്റർ ഡോ. എ. ഷാജി, ഗായത്രി എസ്. മോഹൻ എന്നിവർ സംസാരിച്ചു. ഡോ.ആർ.എം. അമൃതരാജ്, ബ്രനായക മഹാദേവൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകളെടുത്തു. ശിൽപശാല വെള്ളിയാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.