വിവാഹമോചനങ്ങൾ വർധിച്ചുവരുന്നത് ആശങ്കജനകം -മന്ത്രി കെ.ടി. ജലീൽ

തിരുവനന്തപുരം: വിവാഹം പോലെ തന്നെ വിവാഹമോചനങ്ങളും വർധിക്കുന്നത് ആശങ്കജനകമെന്ന് മന്ത്രി കെ.ടി. ജലീൽ. സാങ്കേതികമായി വിവാഹമോചനങ്ങൾ നടക്കുന്നില്ലെങ്കിലും പുതിയ തലമുറ വളരെയധികം അസ്വാരസ്യത്തിലാണ്. അവിടെയാണ് പ്രീമാരിറ്റൽ കൗൺസലിങ്ങി​െൻറ പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷക്ഷേമ വകുപ്പി​െൻറ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രീമാരിറ്റൽ ശിൽപശാല ലയോള കോളജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വർധിച്ചുവരുന്ന വിവാഹമോചനങ്ങൾ പരിഗണിച്ചാണ് പ്രീമാരിറ്റൽ കൗൺസലിങ് േപ്രാഗാമി​െൻറ ഫാക്കൽറ്റിയും സിലബസും തയാറാക്കിയിട്ടുള്ളത്. ഈ സ്ഥാപനങ്ങളെക്കുറിച്ചുള്ള അഭിപ്രായത്തോട് പ്ലാനിങ് ബോർഡ് വലിയ പിന്തുണ നൽകിയിട്ടുണ്ട്. പുതിയ തലമുറ വിവാഹത്തിനു മുമ്പും ശേഷവും എന്തു ചെയ്യുന്നു എന്ന് അന്വേഷിച്ചാൽ ഇതി​െൻറ പ്രാധാന്യം മനസ്സിലാവും. കുടുംബ അന്തരീക്ഷങ്ങളിൽ മനഃപൊരുത്തം ഉണ്ടാക്കാൻ വേണ്ടിയാണ് പ്രീമാരിറ്റൽ കൗൺസലിങ് സ​െൻററുകൾ ആരംഭിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ലയോള ഇൻസ്റ്റിറ്റ്യൂഷൻ മാനേജർ ഫാദർ. സണ്ണി കുഞ്ഞാപ്പള്ളി അധ്യക്ഷത വഹിച്ചു. ലയോള കോളജ് പ്രിൻസിപ്പൽ ഡോ. സജി.പി. ജേക്കബ്, ന്യൂനപക്ഷ വകുപ്പ് അഡ്മിനിസ്േട്രറ്റിവ് ഒാഫിസർ ഫസിൽ, ന്യൂനപക്ഷ പരിശീലന കേന്ദ്രം പ്രിൻസിപ്പൽ പ്രഫ. അബ്ദുൽ അയ്യൂബ്, കോഴ്സ് കോഒാഡിനേറ്റർ ഡോ. പ്രമോദ് എന്നിവർ സാംസാരിച്ചു. പരിധിയില്ലാതെ ഒരു മാസത്തെ ശമ്പളം ബോണസായി അനുവദിക്കണം -സെറ്റോ തിരുവനന്തപുരം: പരിധിയില്ലാതെ ഒരു മാസത്തെ ശമ്പളം ബോണസായി അനുവദിക്കുക, കുടിശ്ശിക-ക്ഷാമബത്ത അനുവദിക്കുക, ജീവനക്കാരുടെ ഭവന നിർമാണ വായ്പ പുനഃസ്ഥാപിക്കുക, സർക്കാർ വിഹിതം ഉറപ്പാക്കി ആേരാഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുക, മുഴുവൻ അധ്യാപകർക്കും അംഗീകാരം നൽകുക, അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സെറ്റോ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രേട്ടറിയറ്റ് മാർച്ചും ധർണയും നടത്തി. സെക്രേട്ടറിയറ്റ് മാർച്ച് കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡൻറും സെറ്റോ ജനറൽ കൺവീനറുമായ പി. ഹരിഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ എ.പി. സുനിൽ അധ്യക്ഷത വഹിച്ചു. എം. സലാഹുദ്ദീൻ, എൻ.എൻ. ശിവകുമാർ, സതീഷ് ജോൺ മാണിക്കശ്ശേരി, ബാബു, അജയൻ, പ്രദീപ് നാരായണൻ, ജാഫർഖാൻ, എൻ. രാജ് മോഹൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.