തിരുവനന്തപുരം: ലാഭത്തിനുവേണ്ടി എന്തുംചെയ്യാൻ മടിക്കാത്ത ഒരുകൂട്ടം ആൾക്കാർ നമുക്കിടയിലുെണ്ടന്നും അവരാണ് ആഹാര സാധനങ്ങളിൽ മത്സ്യത്തിലുൾപ്പെടെ വിഷകരമായ രാസലായനികൾ ഉൾപ്പെടെ ചേർത്ത് ഉപഭോക്താക്കെള നിത്യരോഗികളാക്കുന്നതെന്നും മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ജില്ല ലീഗൽ സർവിസസ് അതോറിറ്റിയും കോൺഫെഡറേഷൻ ഒാഫ് കൺസ്യൂമർ വിജിലൻസ് സെൻററും സംയുക്തമായി സംഘടിപ്പിച്ച 'മത്സ്യത്തിലെ മായംകണ്ടെത്തൽ' ബോധവത്കരണവും സോദോഹരണ പരിപാടിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഉപഭോക്താക്കളോടൊപ്പമാണ് സർക്കാർ. മത്സ്യബന്ധനത്തിനും ഉപയോഗിക്കുന്ന സാധനങ്ങൾക്കും എല്ലാം നിയന്ത്രണംവരും. ലാഭമോഹികളാണ് നിയന്ത്രണങ്ങൾക്ക് എതിരാവുന്നതെന്നും മന്ത്രി പറഞ്ഞു. സി.വി.സി പ്രസിഡൻറ് ചെറുന്നിയൂർ പി. ശശിധരൻ നായർ അധ്യക്ഷത വഹിച്ചു. ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് സിജു ഷെയ്ക്ക്, സി.വി.സി ജനറൽ സെക്രട്ടറി എ. അയ്യപ്പൻ നായർ, സിഫ്റ്റ് സയൻറിസ്റ്റ് ഡോ. കെ. അശോക്കുമാർ, പ്രസന്നാ ഗോപാലൻ, ഷീലാ ജഗദരൻ, കെ.വി. പിള്ള എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.