കൊല്ലം: മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും കുട്ടികൾക്ക് വിദ്യാഭ്യാസ, കായിക പ്രോത്സാഹന അവാർഡ് വിതരണത്തിെൻറ സംസ്ഥാന തല ഉദ്ഘാടനം വ്യാഴാഴ്ച കൊല്ലം വിമല ഹൃദയ ഗേൽസ് എച്ച്.എസ്.എസിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കായിക പ്രോത്സാഹന അവാർഡ് എൻ.കെ. പ്രേമചന്ദ്രൻ എം.പിയും ഫിഷറീസ് ടെക്നിക്കൽ സ്കൂളുകളിൽ ഉന്നത വിജയം നേടിയവർക്ക് അവാർഡ് കെ. സോമപ്രസാദ് എം.പിയും വിതരണം ചെയ്യും. എസ്.എസ്.എൽ.സിക്ക് മുഴുവൻ എ പ്ലസ് നേടിയവർക്ക് 5000 രൂപ, ഒമ്പത് എ പ്ലസ് നേടിവർക്ക് 4000 രൂപ, എട്ട് എ പ്ലസ് നേടിയവർക്ക് 3000 രൂപ എന്നിങ്ങനെയാണ് കാഷ് അവാർഡ്. എച്ച്.എസ്.എസ്, വി.എച്ച്.എസ്.ഇ പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടുന്നവർക്ക് 5000 രൂപയുടെ കാഷ് അവാർഡും നൽകും. കായികത്തിൽ ദേശീയ തലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവർക്ക് യഥാക്രമം 10,000, 8000, 5000 രൂപയും ദേശീയ തലത്തിൽ സംസ്ഥാനത്തെ പ്രതിനിധാനംചെയ്യുന്നവർക്ക് 5000 രൂപയും ദേശീയതലത്തിൽ ഗ്രൂപ്പ് അടിസ്ഥാനത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് 8000, 5000, 3000 രൂപയുമാണ് നൽകുക. സംസ്ഥാന തലത്തിൽ വ്യക്തിഗതമായി ഒന്ന്,രണ്ട്, മുന്ന് സ്ഥാനം നേടുന്നവർക്ക് 5000, 3000, 2000 ക്രമത്തിലും ഗ്രൂപ് അടിസ്ഥാനത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവർക്ക് 3000, 2000, 1000 രൂപ വീതവും അവാർഡ് നൽകും. വാർത്തസമ്മേളനത്തിൽ സി.പി. കുഞ്ഞിരാമൻ, സി.ആർ. സത്യവതി, എ. രമാേദവി, കെ.പി. അനിൽ കുമാർ, എം. ജയചന്ദ്രൻ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.