കല്ലമ്പലം: കെ.ടി.സി.ടി ആശുപത്രിയിലെ ശിശുരോഗവിഭാഗത്തിെൻറയും ഗൈനക്കോളജി വിഭാഗത്തിെൻറയും ആഭിമുഖ്യത്തിലുള്ള മുലയൂട്ടൽ ബോധവത്കരണ വാരാചരണത്തിന് തുടക്കമായി. ഡോ. മണിയമ്മ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് കൺവീനർ എം.എസ്. ഷെഫിർ അധ്യക്ഷത വഹിച്ചു. ചെയർമാൻ എ. നഹാസ്, ഡോ. സെമ്മിനോബിൻ, ഡോ. ശ്രീകണ്ഠൻ എന്നിവർ പെങ്കടുത്തു. 'ദിവസവേതനക്കാരായ ഡ്രൈവർമാരെ പുനരധിവസിപ്പിക്കണം' കല്ലമ്പലം: ത്രിതല പഞ്ചായത്തുകളിൽ ദിവസവേതന ഡ്രൈവർമാരെ പിരിച്ചുവിട്ട് പി.എസ്.സി നിയമനം നടത്തിയതിലൂടെ പട്ടിണിയുടെ വക്കിലായവരെ പുനരധിവസിപ്പിക്കാൻ നടപടിയെടുക്കണമെന്ന് ത്രിതല പഞ്ചായത്ത് ഡ്രൈവേഴ്സ് യൂനിയൻ ആവശ്യപ്പെട്ടു. ജില്ലയിലെ 53 ത്രിതല പഞ്ചായത്തുകളിലായി നൂറോളം ദിവസവേതന ഡ്രൈവർമാർ വർഷങ്ങളായി ജോലിചെയ്തുവന്നിരുന്നവരാണ്. ഈ ജോലിയിൽ നിന്നുള്ള വരുമാനം പ്രതീക്ഷിച്ച് പലരും ലോണെടുത്ത് വീടും വസ്തുവും വരെ വാങ്ങിയിട്ടുണ്ട്. ഇത്തരുണത്തിലാണ് സർക്കാർ ഒരു മുന്നറിയിപ്പും കൂടാതെ ഡ്രൈവർമാരെ പി.എസ്.സി വഴി നിയമിച്ചത്. പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും യൂനിയൻ ഭാരവാഹികളായ എസ്. രാജേഷും അൻസാരിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.