വർക്കല: പാപനാശം കുന്നുകളെയും വർക്കലയുടെ പരിസ്ഥിതിയെയും നശിപ്പിക്കാൻ നഗരസഭയും എം.എൽ.എയും കൂട്ടുനിൽക്കുമ്പോൾ യൂത്ത് കോൺഗ്രസ് ശക്തമായ സമരത്തിലേക്കിറങ്ങുമെന്ന് വി.ടി. ബൽറാം എം.എൽ.എ. പാപനാശത്ത് നടക്കുന്ന അനധികൃത നിർമാണങ്ങൾക്ക് നഗരസഭയും എം.എൽ.എയും ഒത്താശ ചെയ്യുെന്നന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് വർക്കല നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നഗരസഭ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റിസോർട്ട് ലോബിയുടെ കടൽത്തീരം കൈയേറ്റത്തിനും അനധികൃത നിർമാണത്തിനും പിന്നിൽ അഴിമതിയുണ്ടെന്നും ഇതിനെക്കുറിച്ച് അന്വേഷണം വേണമെന്നും ബൽറാം ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് കല്ലമ്പലം ജിഹാദ് അധ്യക്ഷതവഹിച്ചു. മുൻ എം.എൽ.എ വർക്കല കഹാർ മുഖ്യപ്രഭാഷണം നിർവഹിച്ചു. കെ. ഷിബു, സജി വേളിക്കാട്, അഫ്സൽ, ആസിഫ്, ദിലീപ്, ഷാനവാസ്, അജാസ്, സുമേഷ്, അഡ്വ.ബി. ഷാലി, വി. ജോയി, ആരാമം രാകേഷ്, റഹ്മാൻ ഇടവ എന്നിവർ നേതൃത്വം നൽകി. ശിവഗിരി ശാരദ കലാസമിതി വാർഷികം ആഘോഷിച്ചു വർക്കല: ശിവഗിരി ശാരദ കലാസമിതിയുടെ 60ാം വാർഷികം ആഘോഷിച്ചു. ശിവഗിരി പാഞ്ചജന്യം ആഡിറ്റോറിയത്തിൽ ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ ട്രഷറർ സ്വാമി പരാനന്ദ ഉദ്ഘാടനം ചെയ്തു.സമാപന സമ്മേളനം അഡ്വ. വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കലാസമിതി പ്രസിഡൻറ് വി. ബലറാം അധ്യക്ഷത വഹിച്ചു. ശ്രീനാരായണ ധർമാ സംഘം ട്രസ്റ്റ് ജന.സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, കൂടൽ പ്രശോഭൻ, ടി.കെ രഘുനാഥൻ, സലിൻകുമാർ, ശശിധരൻ എന്നിവർ സംസാരിച്ചു. രണ്ടു വേദികളിലായി 125ലധികം കുട്ടികൾ വിവിധ മൽസരങ്ങളിൽ പങ്കെടുത്തു. വിജയികൾക്ക് ഗായകൻ ജി. വേണുഗോപാൽ കാഷ് അവാർഡുകളും ഉപഹാരവും സമ്മാനിച്ചു. സമിതിയുടെ ആദ്യകാല കലാകാരന്മാരായിരുന്ന എം.എസ് നസീം, ജയചന്ദ്രദാസ്, മാനേജരായിരുന്ന ബാലകൃഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.