കിളിമാനൂർ: നാവായിക്കുളം പഞ്ചായത്തിലെ ഇടമൺനില എസ്.എൻ.വി.എൽ.പി സ്കൂൾ സമ്പൂർണ ഹൈടെക്കായി മാറുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ ഭാഗമായി എൽ.പി തലം മുതൽ ക്ലാസ് മുറികൾ ഹൈടെക്കാക്കണമെന്ന സർക്കാർ നിർദേശത്തെ തുടർന്നാണ് സ്കൂൾ മാനേജ്മെൻറ് തുടർ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കിളിമാനൂർ ഉപജില്ലയിലെ എയ്ഡഡ് മേഖലയിലെ എൽ.പി വിഭാഗത്തിലെ ആദ്യ സമ്പൂർണ ഹൈടെക് സ്കൂളാണിത്. എല്ലാ ക്ലാസ് മുറികളുടെയും തറ ടൈൽ പാകി, സീലിങ് ചെയ്ത് ചുവരുകൾ മനോഹരമാക്കി. ഒരു ലാപ്ടോപ് പ്രൊജക്ടർ സ്ക്രീൻ, ഫാനുകൾ എന്നിവ സജ്ജീകരിച്ചു. സ്കൂൾ ഒാഡിറ്റോറിയവും മനോഹരമാക്കി. പൂർവവിദ്യാർഥികളുടെയും സമീപത്തെ ഫ്രണ്ട്സ് ക്ലബ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. സ്കൂളിനോടുചേർന്ന പ്രീപ്രൈമറി വിഭാഗവും ആധുനിക നിലവാരത്തിലേക്ക് ഉയർത്തി. ഇൗമാസം 14ന് എം.എൽ.എ വി. ജോയി ഉദ്ഘാടനം നിർവഹിക്കും. യോഗത്തിൽ വർക്കല കഹാർ മുഖ്യപ്രഭാഷണം നടത്തും. പി.ടി.എ പ്രസിഡൻറ് കെ. തമ്പി അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.