ആര്യനാട്: പള്ളിവേട്ട ക്ഷീരോൽപാദന സഹകരണസംഘത്തിൽനിന്ന് വിരമിച്ച സെക്രട്ടറി എച്ച്. ഷാജഹാന് നൽകിയ കെ.എസ്. ശബരീനാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻ വിവരാവകാശ കമീഷണർ വിതുര ശശി മുഖ്യ പ്രഭാഷണം നടത്തി. ക്ഷീരകർഷകരെ മിൽമ മേഖല യൂനിയൻ ചെയർമാൻ കല്ലട രമേശ് ആദരിച്ചു. പഞ്ചായത്ത് അംഗം എ. നാസറുദീൻ യോഗത്തിൽ അധ്യക്ഷതവഹിച്ചു. ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. ഷാമിലാബീഗം, ജില്ല പഞ്ചായത്ത് അംഗം വി. വിജുമോഹൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രസന്നകുമാരി, വാഹിദ, പഞ്ചായത്ത് അംഗങ്ങളായ അനിൽകുമാർ, ഗിരിജ, അസീം, വിവിധ രാഷ്ട്രീയ പാർട്ടിനേതാക്കളായ എൻ. ജയമോഹനൻ, എസ്. ദീക്ഷിത്, കെ.കെ. രതീഷ്, അരുൺഘോഷ്, ഉഴമലയ്ക്കൽ ബാബു എന്നിവർ സംസാരിച്ചു. കക്കൂസ് മാലിന്യം ഒഴുക്കുന്നതായി പരാതി വിളപ്പിൽ: കൊല്ലംകോണത്ത് റോഡിലൂടെ കക്കൂസ് മാലിന്യം ഉൾെപ്പടെയുള്ള മലിനജലം ഒഴുകിയിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി. ദുർഗന്ധം കാരണം മൂക്കുപൊത്താതെ വഴി നടക്കാനാവാത്ത ഗതികേടിലാണ് നാട്ടുകാർ. റോഡിന് വശത്തെ പൊതുഓട നിറഞ്ഞാണ് ഒരാഴ്ചയായി മാലിന്യം പുറത്തേക്ക് ഒഴുകുന്നത്. വീടുകളിലെയും ചില സ്ഥാപനങ്ങളിലെയും കക്കൂസ് മാലിന്യം ഓടയിലൂടെയാണ് ഒഴുക്കിവിടുന്നത്. ഇത് കൊല്ലംകോണം തോട്ടിൽ പതിച്ച് കരമനയാറിലേക്കാണ് എത്തുന്നത്. ധാരാളം കുടിവെള്ള പദ്ധതികൾ കൊല്ലംകോണം തോട് ചെന്നുചേരുന്ന കരമനയാറ്റിലെ കുണ്ടമൺകടവിലുണ്ട്. കർക്കടകവാവിന് ബലിയർപ്പിക്കാൻ ധാരാളം വിശ്വാസികൾ കൊല്ലംകോണം തോടിനെ ആശ്രയിക്കുന്നു. പഞ്ചായത്ത്, ആരോഗ്യവകുപ്പ് എന്നിവർക്ക് പരാതി നൽകിയെങ്കിലും നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.