കാട്ടാക്കട: സംസ്ഥാന സഹകരണ യൂനിയന് കീഴിെല നെയ്യാർഡാം കിക്‌മ കോളജ് കാൻറീനില്‍ ലൈസൻസ് ഇല്ലാത്തവര്‍ക്ക് കാൻറീൻ നടത്താനുള്ള അനുവാദം നൽകിയതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവർത്തകർ കോളജ് ഡയറക്‌ടറെ ഉപരോധിച്ചു. ഭഷ്യവിഷബാധമൂലം അഞ്ചു വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്ന സംഭവത്തെ തുടർന്നാണ് സമരം. എസ്.എഫ്.ഐ ഏരിയ കമ്മിറ്റി അംഗം ഗോകുൽ ഉദ്ഘാടനം ചെയ്തു. യോഗ്യനായ വ്യക്തിയെ കണ്ടത്തി ഉടനെതന്നെ കാൻറീൻ പ്രവർത്തനം ആരംഭിക്കും എന്ന് കോളജ് ഡയറക്‌ടർ എസ്.എഫ്.ഐ പ്രവർത്തകർക്ക് ഉറപ്പ് നൽകിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ലൈസൻസ് ഇല്ലെന്ന് ഭക്ഷ്യ സുരക്ഷവകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. 25,000രൂപ പിഴയും ചുമത്തി. ആഹാര പദാർഥങ്ങളിൽ പൂപ്പൽ ബാധയുള്ളതായും പരിശോധനയിൽ തെളിഞ്ഞു. ഭക്ഷ്യ സുരക്ഷവകുപ്പ് കൊല്ലം അസി. കമീഷണർ കെ. ശ്രീലത, നോഡൽ ഓഫിസർ ചിത്രാ മുരളി എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് പരിശോധന നടത്തിയത്. വൃദ്ധദമ്പതികളെ ആക്രമിച്ചതായി പരാതി നെടുമങ്ങാട്: അരുവിക്കരക്ക് സമീപം കാച്ചാണിയിൽ വൃദ്ധ ദമ്പതികളെ ആക്രമിച്ചതായി പരാതി. അരുവിക്കര എ.കെ.ജി നഗർ രാജിഭവനിൽ ബാബു (64), ശ്യാമള (60) ദമ്പതികളെയാണ് ആക്രമിച്ചത്. കാച്ചാണി സ്കൂളിനു സമീപം പെട്ടിക്കട നടത്തി വരുന്ന ഇവരെ കഴിഞ്ഞ ശനിയാഴ്ച രാത്രി കടയടയ്ക്കുന്നതിനിടയിലാണ് ഊന്നൻപാറ സ്വദേശിയായ ഒരാൾ ആക്രമിച്ചത്. സാധനങ്ങൾ എടുത്തു കൊടുക്കാൻ താമസിച്ചെന്നു പറഞ്ഞാണ് ആക്രമിച്ചതെന്ന് ഇവർ പൊലീസിനു മൊഴി നൽകി. ആക്രമണത്തിൽ ബാബുവിെൻറ മുഖത്തിനും പല്ലുകൾക്കും പരിക്കേറ്റു. ശ്യാമളയുടെ കഴുത്തിനും പരിക്കുണ്ട്. ഇവർ പേരൂർക്കട ആശുപത്രിയിൽ ചികിത്സതേടി. അരുവിക്കര പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.