കഴക്കൂട്ടം: മാജിക് അക്കാദമി ഒരുക്കുന്ന ഹാപ്പി ഹോം പദ്ധതിക്ക് ചൊവ്വാഴ്ച തുടക്കമാകും. സംസ്ഥാനതല ഉദ്ഘാടനം കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആൻഡ് വിഡിയോ പാര്‍ക്കിലെ മാജിക് പ്ലാനറ്റില്‍ രാവിലെ 10ന് മന്ത്രി കെ.ടി. ജലീല്‍ നിർവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു അധ്യക്ഷത വഹിക്കും. ചടങ്ങില്‍ പദ്ധതി വിശദീകരണം യൂനിസെഫ് കേരള, തമിഴ്‌നാട് ചീഫ് ജോബ് സക്കറിയ നടത്തും. കുടുംബശ്രീ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ മുഖ്യാതിഥിയാകും. യുനിസെഫ്, കുടുംബശ്രീ മിഷൻ, ജില്ല പഞ്ചായത്ത് എന്നിവരുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള മികച്ച ബോധവത്കരണ പ്രവര്‍ത്തനത്തിന് കേന്ദ്ര സാമൂഹികനീതി മന്ത്രാലയത്തിെൻറ വ്യക്തിഗത പുരസ്‌കാരം നേടിയ വെള്ളനാട് കരുണസായി ഡി-അഡിക്ഷന്‍ സെൻറര്‍ ഡയറക്ടര്‍ ഡോ. എൽ.ആര്‍. മധൂജനെ ആദരിക്കും. മാജിക് അക്കാദമി എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഡയറക്ടര്‍ ചന്ദ്രസേനന്‍ മിതൃമ്മല എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് ജില്ലയിലെ െതരഞ്ഞെടുത്ത കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി ഹാപ്പി ഹോം ബോധവത്കരണ ക്ലാസ് നടക്കും. എല്ലാ കുടുംബങ്ങളിലും നന്മയുടെ വെളിച്ചം പകരുന്നതിനായാണ് പദ്ധതി ഒരുക്കിയിരിക്കുന്നതെന്നും സംസ്ഥാന വ്യാപകമായി കുടുംബശ്രീ വഴി വ്യാപിപ്പിക്കുമെന്നും ഗോപിനാഥ് മുതുകാട് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.