തെറ്റിയാർ തോട് സംരക്ഷണ കൺവെൻഷൻ ചേർന്നു

കഴക്കൂട്ടം: തെറ്റിയാർ മിഷൻ -2018 പദ്ധതിയുടെ ഭാഗമായി പോത്തൻകോട് ബ്ലോക്ക്തല ജനകീയ കൺവെൻഷൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. തെറ്റിയാറി​െൻറ രണ്ട് കൈവഴികളിലൂടെയുള്ള തോടാണ് ബ്ലോക്ക് പഞ്ചായത്തി​െൻറ പരിധിയിലൂടെ കടന്നുപോകുന്നത്. പോത്തൻകോട് പഞ്ചായത്തിലെ അയിരൂപ്പാറയിൽനിന്നും അണ്ടൂർക്കോണം പഞ്ചായത്തിലെ ആനതാഴ്ചിറയിൽനിന്നും ഉത്ഭവിക്കുന്നവയാണവ. തെറ്റിയാർ മിഷ​െൻറ നിർവഹണ ചുമതല നൽകി കലക്ടർ നിയോഗിച്ച സബ് കലക്ടർ പ്രിയങ്ക പ്രവർത്തന പരിപാടികൾ വിശദീകരിച്ചു. തെറ്റിയാറിലെ കൈയേറ്റവും മാലിന്യം ഒഴുക്കിവിടുന്നതും കണ്ടെത്താൻ രണ്ട് സർവേ പ്രവർത്തനങ്ങൾ കലക്ടറുടെ നേതൃത്വത്തിൽ ആരംഭിച്ചുകഴിഞ്ഞതായി അവർ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷാനിബ ബീഗം അധ്യക്ഷതവഹിച്ചു. ബ്ലോക്ക് തല തെറ്റിയാർ സംരക്ഷണ സമിതിയുടെ രക്ഷാധികാരികളായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സി. ദിവാകരൻ എം.എൽ.എ, മേയർ വി.കെ. പ്രശാന്ത്, എം.പിമാരായ എ. സമ്പത്ത്, ശശി തരൂർ, കലക്ടർ കെ. വാസുകി, സബ് കലക്ടർ പ്രിയങ്ക എന്നിവരെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷാനിബ ബീഗം (ചെയർ.), ജില്ല പഞ്ചായത്ത് അംഗം എം. ജലീൽ (വർക്കിങ് ചെയർ.), ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സജ്ന സത്താർ (ജന. കൺ.). 201 പേരുള്ള എക്സിക്യൂട്ടിവ് കമ്മിറ്റിയെയും 501 പേരുള്ള ജനറൽ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. കൺവെൻഷനു ശേഷം സബ് കലക്ടർ പ്രിയങ്ക, വൻതോതിൽ മാലിന്യം ഒഴുക്കിവിടുന്ന തെറ്റിയാറി​െൻറ വിവിധയിടങ്ങൾ സന്ദർശിച്ചു. Thettiyar 1 കാപ്‌ഷൻ: പോത്തൻകോട് ബ്ലോക്കുതല തെറ്റിയാർ തോട് സംരക്ഷണ കൺവെൻഷൻ ബ്ലോക്ക് പഞ്ചായത്ത് ഒാഡിറ്റോറിയത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. സബ് കലക്ടർ പ്രിയങ്ക, ബ്ലോക്ക് പ്രസിഡൻറ് ഷാനിബ ബീഗം, അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡൻറ് ഉഷാകുമാരി, എം. ജലീൽ, ശിവദത്ത്, എം. യാസർ, ബിന്ദു, സിന്ധുശശി എന്നിവർ സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.