മത്സ്യസമ്പത്തിന് ഭീഷണിയായി സക്കര്‍ഫിഷുകളും ആഫ്രിക്കന്‍ മുഷിയും

പൂന്തുറ: തനത് . കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി വിഭാഗവും രാജീവ് ഗാന്ധി സ​െൻറര്‍ ഫോര്‍ ബയോടെക്നോളജിയും സംയുക്തമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ഇവയുടെ അമിതമായ കടന്നുകയറ്റം കാരണം വേളി, വെള്ളയാണി കായലുകളില്‍നിന്ന് കറുവ കൈലി, ഒറ്റചുണ്ടന്‍ കോരാളന്‍, പ്രച്ചി, ചെമ്പല്ലി, മലാവ്, ചാങ്കണ്ണി, പൂമീന്‍, ആറ്റുവാള, കണ്ണന്‍ പൗള, ചാവറ്റ, വരിച്ചല്‍, ഉടതല എന്നീ മത്സ്യങ്ങളാണ് ഇല്ലാതായിരിക്കുന്നത്. പായലുകളെ തിന്ന് തീര്‍ക്കാനാണ് അക്വാറിയങ്ങളില്‍ സക്കര്‍മത്സ്യങ്ങളെ വളര്‍ത്തുന്നത്. എന്നാല്‍, ഇവ വലുതാകുന്നതോടെ ജലാശയങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇതാണ് ഇപ്പോൾ മത്സ്യങ്ങൾക്ക് ഭീഷണി. പുറമേ തവള, നീര്‍ക്കോലി, ഉൾപ്പെടെയുള്ളവയെ ആഫ്രിക്കന്‍ മുഷി കൂട്ടത്തോടെ തിന്ന് ഒടുക്കുന്നതും പരിസ്ഥിതിക്ക് ആഘാതമാകുന്നു. കൊതുകി​െൻറ കുത്താടികളെ ഭക്ഷണമാക്കി അവയുടെ വളര്‍ച്ചയെ തടയുന്നത് ചെറുമത്സ്യങ്ങളും തവളകളുമാണ്. തീരദേശത്തെ കെട്ടിക്കിടക്കുന്ന ആറുകളിലെ കൊതുക് വളര്‍ച്ച തടയുന്നതിന് നഗരസഭയുടെ നേതൃത്വത്തില്‍ നേരത്തേ ആറുകളില്‍ ചെറുമത്സ്യങ്ങളെ നിഷേപിച്ചിരുന്നു. എന്നാൽ, ഇവയെ ആഫ്രിക്കന്‍ മുഷി കൂട്ടത്തോടെ തിന്നു. മാംസഭോജിയായ ആഫ്രിക്കന്‍ മുഷിയുടെ അപകടം തിരിച്ചറിഞ്ഞ് പല വിദേശ രാജ്യങ്ങളിലും ഇവയെ പിടികൂടി നശിപ്പിക്കുകയാണ് ചെയ്യാറ്. സംസ്ഥാനത്തുണ്ടായ മത്സ്യക്ഷാമവും വിലക്കയറ്റവും കാരണം ആഫ്രിക്കന്‍ മുഷി വളര്‍ത്തലിലേക്ക് ജനങ്ങള്‍ തിരിഞ്ഞിരുന്നു. മാംസാവശ്യത്തിനായി ടാങ്കുകളിലും കൃത്രിമ ജലാശയങ്ങളിലും മുഷിയെ വളര്‍ത്തുന്നതിന് സര്‍ക്കാര്‍ എജന്‍സികള്‍ കര്‍ഷകരെ പ്രോത്സാഹിപ്പിച്ചിരുന്നു. വ്യവസായിക അടിസ്ഥാനത്തില്‍ പലരും ആഫ്രിക്കന്‍ മുഷി കൃഷി ചെയ്തെങ്കിലും വിപണിയില്‍ ഉദ്ദേശിച്ച രീതിയില്‍ ആവശ്യക്കാര്‍ ഇല്ലാതെ വന്നതോടെ കൃഷി അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് പലരും ഇതിനെ ജലാശയങ്ങളില്‍ നിക്ഷേപിച്ചു. വെള്ളത്തിലൂടെ പെെട്ടന്ന് നീന്താന്‍ കഴിവുള്ളതിനാല്‍ മറ്റ് മത്സ്യങ്ങളെയും ജലജീവികളെയും ഇവക്ക് പെെട്ടന്ന് കീഴടക്കാന്‍ കഴിയും. ആഫ്രിക്കന്‍ മുഷിയെ വ്യവസായികാവശ്യത്തിന് വളര്‍ത്തുന്നവര്‍ മുഷി കിണര്‍, കുളം ജലാശയം എന്നിവിടങ്ങളില്‍ എത്തിപ്പെടാതിരിക്കാന്‍ അവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നാണ് നിയമം. എന്നാല്‍, ഇത് എല്ലാം ലംഘിച്ച് ആഫ്രിക്കന്‍ മുഷിയെ ജലാശങ്ങളില്‍ ഉപേക്ഷിച്ചതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കാണ് ഇത് തിരിച്ചടിയായത്. കാപ്ഷൻ പാര്‍വതീ പുത്തനാറില്‍നിന്ന് നാട്ടുകാര്‍ പിടികൂടിയ ആഫ്രിക്കന്‍ മുഷി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.