കണ്ണേറ്റുമുക്ക്-മേട്ടുക്കട പാതയിലെ കയറ്റത്തിൽ വീതി കൂട്ടണം

തിരുവനന്തപുരം: യാത്രക്കാരെ ദുരിതത്തിലാക്കി കണ്ണേറ്റുമുക്കിൽനിന്ന് മേട്ടുക്കടയിലേക്കുള്ള വളവിലെ വീതി കുറഞ്ഞ പാത. മേട്ടുക്കടയിൽനിന്ന് ജഗതി-കരമന ഭാഗത്തേക്ക് പോവുന്ന വാഹന യാത്രികരുടെ എളുപ്പവഴിയാണിത്. മേട്ടുക്കട വഴി തമ്പാനൂർ, പാളയം, തൈക്കാട് എന്നിവിടങ്ങളിലേക്ക് പോകാൻ യാത്രക്കാർ ആശ്രയിക്കുന്ന ഈ പാതയിൽ വാഹനക്കുരുക്ക് രൂക്ഷമാണ്. പാതയുടെ വീതി കൂട്ടാനും തൈക്കാട്-മേട്ടുക്കട ഭാഗത്തേക്ക് യഥേഷ്ടം തിരിയാൻ പറ്റുന്ന വിധം യാത്രക്രമീകരണം നടത്താനുമുള്ള സ്ഥല സൗകര്യം ഇവിടെയുണ്ട്. പാത കയറുന്നിടത്തുള്ള മരത്തിന് ഇരുവശത്തുനിന്ന് കയറുന്ന വിധത്തിൽ വഴി ക്രമീകരിച്ചാൽ മാത്രം മതി. ശാന്തികവാടം, കിള്ളിപ്പാലം, കാന്തല്ലൂർ എന്നിവിടങ്ങളിലെ യാത്രക്കാർക്ക് പാത ക്രമീകരണം ഗുണം ചെയ്യും. പ്രധാന പാതയിലെ ഗതാഗതക്കുരുക്കിന് ഒരുപരിധിവരെ ഇത് ശമനമുണ്ടാകുമെന്നും യാത്രികർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.