പിഞ്ചുമക്കളെ ഉപേക്ഷിച്ച മാതാവും കാമുകനും അറസ്​റ്റിൽ

നേമം: മൂന്നും അഞ്ചും വയസ്സുള്ള പിഞ്ചുമക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും പിടിയിൽ. പള്ളിച്ചൽ വെടിവെച്ചാൻകോവിൽ മലവിള ഇലകത്ത് റോഡ് കലിംഗവിള വീട്ടിൽ രമ്യ (26), ഇവരുടെ ഭർത്താവി​െൻറ സുഹൃത്ത് കൂടിയായ വെടിവെച്ചാൻകോവിൽ തേരിയ്ക്ക വിളയിൽ മനു (32) എന്നിവരെയാണ് നരുവാമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് കുഞ്ഞുങ്ങളുള്ള യുവതി മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോകുകയായിരുന്നു. ഇരുവരെയും ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം അറസ്റ്റ് ചെയ്ത് കോടതി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.