ഗുണ്ടകള്‍ക്കെതിരെ ശക്തമായ നടപടികളുമായി പൊലീസ്

കൊട്ടാരക്കര: കൊല്ലം റൂറല്‍ ജില്ലയില്‍ സ്ഥിരംകുറ്റകൃത്യങ്ങളിലേർപ്പെടുന്ന നാലുപേരെ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമ പ്രകാരം തടങ്കലിലാക്കിയതായി ജില്ല പൊലീസ് മേധാവി ബി. അശോകന്‍ അറിയിച്ചു. അഞ്ചല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇടയം ചന്ദ്രമംഗലത്ത് വീട്ടില്‍ അനുലാല്‍ (27-ചന്തു), ഈസ്റ്റ് കല്ലട പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊടുവിള ശോഭാ മന്ദിരത്തില്‍ ദിലീപ് ( 24-മുള്ളൻ), പുനലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൂസാവരികുന്ന്‍ ചരുവിള വീട്ടില്‍ ഷാനവാസ് (37-അലുവ), കുണ്ടറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊറ്റങ്കര ലക്ഷ്മി വിലാസത്തില്‍ മുജിത്ത് ലാല്‍ (32) എന്നിവര്‍ക്കെതിരെയാണ് ജില്ല പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടി​െൻറ അടിസ്ഥാനത്തില്‍ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ചടയമംഗലം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നിലമേല്‍ ഷീജാ ഭവനില്‍ പ്രശാന്തിനെ ആറു മാസത്തേക്ക് ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. റൂറല്‍ ജില്ലയില്‍ സ്ഥിരംകുറ്റ കൃത്യങ്ങളിലേർപ്പെടുന്നവർ, ഗുണ്ടകൾ, മദ്യം-മയക്കുമരുന്ന്‍ എന്നിവ വിപണം നടത്തുന്നവർ എന്നിവരുടെ വിവരം ശേഖരിച്ച് നിരീക്ഷിച്ച് വരുകയാണ്. ഇത്തരക്കാര്‍ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏർപ്പെട്ടാൽ ജില്ലയില്‍നിന്നും നാടുകടത്തല്‍, തടവിലാക്കല്‍ ഉൾപ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് മേധാവി അറിയിച്ചു . തകരാറിലായ എ.ടി.എം പ്രവര്‍ത്തനസജ്ജമായി കൊട്ടാരക്കര: ചന്തമുക്ക്-പുത്തൂര്‍ റോഡില്‍ മിനര്‍വാ ജങ്ഷന് സമീപം രണ്ടു മാസമായി തകരാറിലായ എ.ടി.എം പ്രവർത്തനസജ്ജമായി. നിരവധി തവണ ബാങ്ക് അധികൃതരോട് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ല. ഇതു സംബന്ധിച്ച് 'മാധ്യമം' കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. തൊട്ടടുത്ത ദിവസം പണം ലോഡ് ചെയ്തെങ്കിലും നെറ്റ്‌വര്‍ക്ക് തകരാര്‍ മൂലം ഇടപാടുകള്‍ നടത്താന്‍ കഴിഞ്ഞില്ല. നെറ്റ്‌വര്‍ക്ക് തകരാറും പരിഹരിച്ച് ശനിയാഴ്ചയോടെ എ.ടി.എം പൂർണമായും പ്രവര്‍ത്തനസജ്ജമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.