കൊല്ലം: കേരള യൂനിവേഴ്സിറ്റി പരീക്ഷമൂല്യനിർണയ ക്രമക്കേടുകൾ പരിഹരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ല സെക്രട്ടറിയേറ്റ്. യൂനിവേഴ്സിറ്റിയുടെ ഔദ്യോഗിക ഫലപ്രഖ്യാപന തീയതിക്കുശേഷവും പല കോളജുകളിലെയും ഫലങ്ങൾ മറ്റൊരു തീയതി കാത്തു കിടക്കേണ്ട അവസ്ഥയാണ് നിലവിൽ. ജൂൺ 12ന് നടന്ന സെക്കൻഡ് സെമസ്റ്റർ ബി.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ ഫലം എസ്.എൻ കൊല്ലം കോളജിലെ ആറു വിദ്യാർഥികൾക്കു മാത്രമാണ് ലഭിച്ചത്. 37 ദിവസത്തെ കാത്തിരിപ്പിനു ശേഷം ലഭിച്ച ബാക്കി 46 വിദ്യാർഥികളുടെ ഫലത്തിൽ വീഴ്ച കണ്ടെത്തുകയുണ്ടായി. കൂടാതെ അഞ്ചൽ സെൻറ് ജോൺസ് കോളജിലെ സെക്കൻഡ് സെമസ്റ്റർ ഇംഗ്ലീഷ് പേപ്പറിലും വിദ്യാർഥികൾക്ക് കൃത്യമായ മാർക്ക് ലഭിച്ചിട്ടില്ല എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. പല വിഷയങ്ങളിലെയും റിവാല്വേഷൻ, സ്ക്രൂട്ടിനി, സപ്ലിമെൻററി മുതലായവക്കുള്ള അപേക്ഷ തീയതികളും സമയനിഷ്ഠമായി വിദ്യാർഥികളെ അറിയിച്ചിട്ടില്ല എന്ന പരാതിയും ഉയർന്നിട്ടുണ്ട്. യൂനിവേഴ്സിറ്റിയുടെ ഇത്തരത്തിെല അന്ധമായ നടത്തിപ്പ് രീതികൾ അവസാനിപ്പിക്കണമെന്നും സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് എസ്.എം. മുഖ്താർ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറിമാരായ എബിൻ ബാലാജി, ആരിഫ് സലാഹ്, വൈസ് പ്രസിഡൻറ് എസ്. സഹല, സെക്രട്ടറിമാരായ ബിജു കൊട്ടാരക്കര, അംജദ് ബിൻ ഷെറഫ്, ഫൈറൂസ് ജലാൽ, ഫാത്തിമ പത്തനാപുരം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.