മത്സ്യത്തൊഴിലാളികള്‍ക്ക്‌ സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌

കൊല്ലം: മത്സ്യത്തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കി ഫിഷറീസ്‌ വകുപ്പ്‌, എൻ.എസ്‌ സഹകരണ ആശുപത്രി എന്നിവയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌ നടത്തി. എം. മുകേഷ്‌ എം.എല്‍.എ ഉദ്‌ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളികള്‍ ആരോഗ്യസംരക്ഷണത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാറി​െൻറ ഭാഗത്തുനിന്ന്‌ പരമാവധി പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സൗജന്യമായി മരുന്ന്‌ വിതരണം, രോഗനിര്‍ണയ പരിശോധനകൾ, കണ്ണടവിതരണം, ഇ.സി.ജി ടെസ്‌റ്റ്‌ എന്നിവയും നടത്തി. അഞ്ഞൂറോളം മത്സ്യത്തൊഴിലാളികള്‍ ക്യാമ്പില്‍ പങ്കെടുത്തു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ ബെര്‍ളിന്‍ ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ഡോ. സുജിത്ത്‌ കുമാർ, ഡോ. ഉദയ സുകുമാരൻ, വിനീതാ വിന്‍സ​െൻറ്, ഗിരിജ സുന്ദരൻ, ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച്‌. സലിം, മത്സ്യഭവന്‍ പ്രതിനിധി ശോഭനാ ഉപേന്ദ്രനാഥ്‌ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.