ബി.കെ.എം.യു അഞ്ചൽ മണ്ഡലം സമ്മേളനം

അഞ്ചൽ: ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.ഐ സംസ്ഥാനക്കമ്മിറ്റിയംഗം പി.എസ്. സുപാൽ, ബി.കെ.എം.യു സംസ്ഥാന കമ്മിറ്റിയംഗം കെ.എൻ. വാസവൻ, ജില്ല കമ്മിറ്റിയംഗം എ. സലീം, മണ്ഡലം സെക്രട്ടറി ലിജുജമാൽ, അനിമോൻ, തുമ്പോട് ഭാസി, എ.ജെ. ദിലീപ് എന്നിവർ സംസാരിച്ചു. ടി. അനിൽകുമാർ രക്തസാക്ഷി പ്രമേയവും വി. മുരളി അനുശോചനപ്രമേയവും അവതരിപ്പിച്ചു. എസ്. സുദേവൻ സ്വാഗതവും, വി. അജയകുമാർ നന്ദിയും പറഞ്ഞു. അക്ഷരലക്ഷം പരീക്ഷ അഞ്ചൽ: സംസ്ഥാന സാക്ഷരത മിഷൻ നടപ്പാക്കുന്ന 'അക്ഷരലക്ഷം' പരീക്ഷ നടത്തി. എസ്.സി പ്രമോട്ടർ വിനീത, ഇൻസ്ട്രക്ടർ രാധിക, മുൻ പഞ്ചായത്തംഗം ബി. ഉത്തമൻ, അജിത്, പ്രേരക് എൻ.കെ. ബാലചന്ദ്രൻ എന്നിവർ നേതൃത്വംനൽകി. സ്വാതന്ത്ര്യ സംരക്ഷണജാഥ അഞ്ചൽ: എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സ്വാതന്ത്ര്യ സംരക്ഷണ ജാഥക്ക് അഞ്ചലിൽ സ്വീകരണംനൽകി. സംസ്ഥാന കമ്മിറ്റി അംഗം അജയ് ആവള ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റിയംഗം വി. അജിവാസ് അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റൻ ജഗത് ജീവൻ ലാലി, ഡയറക്ടർ എസ്. വിനോദ്കുമാർ, വൈസ് ക്യാപ്റ്റന്മാരായ വിനീത വിൻസൻറ്, യു.കണ്ണൻ, അംഗങ്ങളായ വി.എസ്. പ്രവീൺകുമാർ, വൈശാഖ് സി . ദാസ്, ജി.എസ്. ശ്രീരശ്മി, അജ്മീൻ എം. കരുവ, സന്ദീപ് അർക്കന്നൂർ, സുരാജ് എസ്. പിള്ള എന്നിവർ പങ്കെടുത്തു. മണ്ഡലം സെക്രട്ടറി ഇ.കെ. സുധീർ സ്വാഗതം പറഞ്ഞു. ഏരൂരിൽനിന്ന് നൂറുകണക്കിന് ബൈക്കുകളുടെ അകമ്പടിയോടെയാണ് ജാഥയെ വരവേറ്റത്. അപകടക്കെണിയായി സംസ്ഥാനപാതയിലെ കുഴി കുളത്തൂപ്പുഴ: കൊല്ലം-കുളത്തൂപ്പുഴ സംസ്ഥാന പാതയിൽ പത്തടി ജംങ്ഷന് സമീപം റോഡിനുകുറുകെ മഴവെള്ളം ഒലിച്ചതിനെ തുടർന്നുണ്ടായ കുഴി വാഹന യാത്രികർക്ക് വിനയാകുന്നു. കുഴിയിൽവീണ് അപകടത്തിൽ പെടുന്ന ഇരുചക്രവാഹന യാത്രികർ നിരവധിയാണ്. കാലവർഷം ശക്തമായതോടെയാണ് പാതയിൽ വെള്ളം കെട്ടിനിന്ന് കുഴി വലുതായത്. പാട ശേഖരമായിരുന്ന പ്രദേശം നികത്തി നിർമിച്ച പാത മഴക്കാലമാകുന്നതോടെ തകരുന്നത് പതിവാണ്. കഴിഞ്ഞവർഷം പത്തടി കവല കഴിഞ്ഞുള്ള വളവിലാണ് കുഴി രൂപപ്പെട്ടത്. കാലവർഷം അവസാനിച്ചപ്പോൾ കുഴിഅടയ്ക്കുകയും ടാറിങ് നടത്തുകയും ചെയ്തു. ഇത്തവണ മാർച്ച് അവസാനിക്കുന്നതിനുമുമ്പായി പാതയിലെ കുഴികൾ അടയ്ക്കുകയും അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തിരുന്നു. വൻ അത്യാഹിതം സംഭവിച്ചാൽ മാത്രമേ സുരക്ഷാ നടപടികളുമായി അധികൃതർ എത്തുകയുള്ളൂവെന്ന് നാട്ടുകാർ ആരോപിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.