ഓയൂർ: വെളിനല്ലൂർ ശ്രീരാമസ്വാമിക്ഷേത്രത്തിൽ കർക്കടകവാവു ബലിക്ക് ഒരുക്കം തുടങ്ങി. ദേവസ്വം ബോർഡിെൻറ പ്രത്യേക നിർദേശപ്രകാരം സ്ത്രീകൾക്ക് ബലിതർപ്പണത്തിനായി തറയിൽ ഇൻറർലോക്ക് പാകി പണി പൂർത്തീകരിച്ചു. ഒരേസമയം 1500 പേർക്ക് ബലിയിടാനുള്ള മൂന്ന് പന്തലുകളുടെ നിർമാണം തുടങ്ങിയതായി ക്ഷേത്ര ഉപദേശസമിതി പ്രസിഡൻറ് രഞ്ജിത്, സെക്രട്ടറി ടി.കെ. മനു എന്നിവർ അറിയിച്ചു. കോഴിക്കോട് ഭരദ്വാജ ആശ്രമം ബാലൻ ശാസ്ത്രിയാണ് മുഖ്യ കാർമികത്വം വഹിക്കുന്നത്. ഓട്ടുമല എൽ.പി.എസിൽ 'ഹലോ ഇംഗ്ലീഷ്' ഓയൂർ: ഓട്ടുമല ഗവ.ഡബ്ല്യു.എൽ.പി സ്കൂളിൽ ഇംഗ്ലീഷ് ഭാഷാ പഠനപദ്ധതിയായ 'ഹലോ ഇംഗ്ലീഷ്' െഡമോൺസ്േട്രഷൻ പദ്ധതിക്ക് തുടക്കമായി. ബി.ആർ.സി െട്രയിനർ ശശിധരൻപിള്ള ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക ലത.ജി അധ്യക്ഷത വഹിച്ചു. ആക്ഷൻസോങ്, റോൾേപ്ല, സ്കിറ്റ്, മൈപെറ്റ്സ് എന്നീ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. അധ്യാപകരായ ലാൽജി, പ്രസാദ്, പ്രസീന, ബിജുമോൻ, ശ്രീജി എന്നിവർ നേതൃത്വം നൽകി. പി.ടി.എ പ്രസിഡൻറ് രാജേഷ്, വാർഡ് അംഗം വിഷ്ണു നമ്പൂതിരി, മാതൃസമിതി അംഗങ്ങൾ, രക്ഷാകർത്താക്കൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു. കാൻറീൻ കെട്ടിടത്തിനു സമീപം മാലിന്യ സംസ്കരണ പ്ലാൻറ്: ബ്ലോക്ക് അംഗത്തിെൻറ നേതൃത്വത്തിൽ പ്രതിഷേധിച്ചു ഓയൂർ: വെളിനല്ലൂർ സാമൂഹികാരോഗ്യകേന്ദ്രത്തിലെ കാൻറീൻ കെട്ടിടത്തോട് ചേർന്ന് നിർമിക്കുന്ന മാലിന്യ സംസ്കരണ പ്ലാൻറ് ഉചിതമായ സ്ഥലത്ത് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് അംഗം എസ്.എസ്.ശരത്തിെൻറ നേതൃത്വത്തിൽ കൊടികുത്തി പ്രതിഷേധിച്ചു. തെറ്റായ തീരുമാനങ്ങളെടുത്ത് മുന്നോട്ട് പോകാനുള്ള ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിെൻറ തീരുമാനത്തിനെതിരെ ബഹുജനങ്ങളെ പങ്കെടുപ്പിച്ച് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആസൂത്രണം ഇല്ലാതെയാണ് മാലിന്യ പ്ലാൻറ് സ്ഥാപിച്ചിട്ടുള്ളതെന്നും നിർമാണ പ്രവർത്തനം ഉടൻ നിർത്തിവെച്ച് സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. നേതാക്കളായ ജെയിംസ് എൻ. ചാക്കോ, അബ്ദുൽ ഹക്കീം, മണ്ഡലം പ്രസിഡൻറ് ചെങ്കൂർ സുരേഷ്, ജി. ഹരിദാസ്, നാദിർഷാ, റഹീം, ഷംനാദ്, നജീം, അലി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.