ആയൂർ: തേവന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള പ്രധാന പാതയായ ആയൂർ-ചെപ്ര റോഡിൽ തോട്ടം ഭാഗത്തെ മാലിന്യ നിക്ഷേപം നീക്കാൻ വിദ്യാർഥികൾ രംഗത്തിറങ്ങി. ജൻ ശിക്ഷൺ സൻസ്ഥാനുമായി കൈകോർത്ത് എസ്.പി.സി, ജെ.ആർ.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, എൻ.എസ്.എസ് കാഡറ്റുകളാണ് ഉദ്യമത്തിനിറങ്ങിയത്. ആരോഗ്യ പ്രവർത്തകർ, കാർഡ് ജെ.എൽ.സി, ഹരിത ഫാർമോൾ ക്ലബ് എന്നിവ പിന്തുണ നൽകി. ശുചിത്വ പക്ഷാചരണവും ബോധവത്കരണ റാലിയും നടത്തി. ജില്ല പഞ്ചായത്തംഗം ടി. ഗിരിജകുമാരി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക പി.എസ്. ഷീല അധ്യക്ഷത വഹിച്ചു. ജെ.എസ്.എസ് ഡയറക്ടർ ഡോ. നടക്കൽ ശശി, ഗ്രാമ പഞ്ചായത്തംഗം ഷീല സജീവ്, ജില്ല പഞ്ചായത്തംഗം കെ.ആർ. ഷീജ മോഹൻ ദാസ്, ബി.ആർ. മിനി, എസ്. ബിജുകുമാർ എന്നിവർ സംസാരിച്ചു. തെരുവുവിളക്ക്, നിരീക്ഷണകാമറ, പ്രതിവാര ശുചീകരണം, റോഡ് സുരക്ഷാകമ്മിറ്റി, ബ്യൂട്ടിഫിക്കേഷൻ മോണിറ്ററിങ് എന്നിവയും അനുവദിക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു. പി.ഒ. അനിൽകുമാർ, പി.ആർ. രഘുകുമാർ, ഷാക്കുട്ടി, എ.എൻ അനഘ, ദേവകി അന്തർജനം, അരുണിമ എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കൊട്ടറ വൈ.എം.സി.എ പ്രവർത്തനോദ്ഘാടനം ഓയൂർ: കൊട്ടറ വൈ.എം.സി.എയുടെ 2018-19 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുല്ലക്കര രത്നാകരൻ എം.എൽ.എ നിർവഹിച്ചു. പ്രസിഡൻറ് ടി.ജി. റോയി വർഗീസ് അധ്യക്ഷത വഹിച്ചു. നിർധനരോഗികൾക്കുള്ള ചികിത്സ സഹായവിതരണം വൈ.എം.സി.എ സബ് റീജ്യൻ കൺവീനർ ജയിംസ് ജോർജും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് അവാർഡ് വിതരണം പൂയപ്പള്ളി എസ്.ഐ രാജേഷ് കുമാറും നിർവഹിച്ചു. കുടുംബത്തിന് ആട്ടിൻകുട്ടിയെ നൽകുന്ന പദ്ധതി റവ. സാജു സക്കറിയ ഉദ്ഘാടനം ചെയ്തു. ഡോ.പി.ജെ. മാമച്ചൻ, എം.സി. ജേക്കബ്, രാജു ചാവടി, ബെൻസി കുഞ്ഞച്ചൻ, കെ. സാജൻ, പി.ജെ. റോയി, എം.ഒ. പാപ്പച്ചൻ, ജി. തോമസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.