ശാസ്താംകോട്ട: സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളെയും മികവിെൻറ കേന്ദ്രങ്ങളാക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും 5000 കോടി ഇതിനായി ചെലവഴിക്കുമെന്നും മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. പോരുവഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ്സ് പൊലീസ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്തംഗം എം. ശിവശങ്കരക്കുറുപ്പ്, പോരുവഴി പഞ്ചായത്ത് പ്രസിഡൻറ് എസ്. ഷീജ, അംഗം സഹദേവൻപിള്ള, പ്രിൻസിപ്പൽ ആർ. ഗോപാലകൃഷ്ണൻ, പ്രഥമാധ്യാപകൻ എ. നിസാർ, പി.എസ്. സുജാകുമാരി, റൂറൽ പൊലീസ് ചീഫ് ബി. അശോകൻ, എസ്.പി.സി. നോഡൽ ഒാഫിസർ സർജു പ്രസാദ്, ശാസ്താംകോട്ട എസ്.എച്ച്.ഒ വി.എസ്. പ്രശാന്ത്, ശൂരനാട് എസ്.എച്ച്.ഒ സജീവ്കുമാർ, പി.ടി.എ പ്രസിഡൻറ് സുരാജ്, എസ്.പി.സി കോ ഒാഡിനേറ്റർമാരായ ഷാജി ബാബു, അജിത എന്നിവർ സംസാരിച്ചു. വന്ധ്യംകരിക്കപ്പെട്ട നായ്ക്കൂട്ടം ശാസ്താംകോട്ടക്ക് ഭീഷണിയാകുന്നു * മോർച്ചറി ജീവനക്കാരൻ ഉൾപ്പെടെ അഞ്ചുപേർക്ക് കടിേയറ്റു ശാസ്താംകോട്ട: തെരുവുനായ്ക്കളുടെ പ്രജനനം തടയാൻ പഞ്ചായത്ത് മുൻൈകയെടുത്ത് നടപ്പാക്കിയ വന്ധ്യംകരണപദ്ധതി നാട്ടുകാർക്ക് ഭീഷണിയാകുന്നു. വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കിയശേഷം ശാസ്താംകോട്ട തടാകതീരത്തെ കുന്നിൻചരുവിൽ കൊണ്ടുവിട്ട നായ്ക്കളാണ് നാട്ടുകാരെ ആക്രമിക്കുന്നത്. കഴിഞ്ഞ ദിവസം അഞ്ചുപേരെയാണ് നായ്ക്കൂട്ടം ആക്രമിച്ചത്. ശാസ്താംകോട്ട ഗവ. സ്കൂളിൽനിന്ന് മകനെ കൊണ്ടുപോകാനെത്തിയ യുവതിക്കാണ് ആദ്യം കടിയേറ്റത്. ഇവരുടെ നിലവിളി കേട്ട് ഒാടിയെത്തിയ താലൂക്ക് ആശുപത്രിയിലെ ജീവനക്കാരൻ സഞ്ജുവിനെയും ആക്രമിച്ചു. അവിടെനിന്ന് ഒാടിയ നായ്ക്കൂട്ടം മൂന്ന് വഴിയാത്രക്കാരെയും കടിച്ചു. വന്ധ്യംകരണ പദ്ധതി നടപ്പാക്കുന്നതിലെ അശാസ്ത്രീയതയാണ് നായ്ക്കളുടെ ശല്യം വർധിക്കാൻ കാരണമെന്ന ആക്ഷേപം ശക്തമാണ്. തൊട്ടടുത്ത പടിഞ്ഞാറെ കല്ലട പഞ്ചായത്തിൽ കഴിഞ്ഞമാസം പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചിരുന്നു. രണ്ട് പശുക്കളെ ദയാവധത്തിന് വിധേയമാക്കി. അന്ന് കടിയേറ്റ നാലുപേർ ഇപ്പോഴും ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.