യ​ുവാവി​െൻറ അടിയേറ്റ്​ രണ്ടാനച്ഛ​ൻ മരിച്ചു കൊലപാതകത്തിന്​ കാരണം മദ്യപാനത്തെതുടർന്നുള്ള കലഹം

കുണ്ടറ: മദ്യപാനത്തെ തുടർന്നുണ്ടായ വഴക്കിനിടെ യുവാവി​െൻറ അടിയേറ്റ് രണ്ടാനച്ഛൻ മരിച്ചു. ചന്ദനത്തോപ്പ് കുഴിയം വിശാലയ്യത്ത് വീട്ടിൽ ബർക്ക്മാൻസാണ് (58-ചിന്നപ്പദാസ്) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെ (27) പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി എേട്ടാടെയാണ് സംഭവം. മരംകയറ്റ തൊഴിലാളിയായ ബർക്ക്മാൻസ് സ്ഥിരമായി വീട്ടിലെത്തുന്നത് മദ്യപിച്ചാണ്. ശനിയാഴ്ചയും മരം മുറിയുടെ ഭാഗമായി മദ്യപിച്ചാണ് ഇയാൾ വീട്ടിലെത്തിയത്. വീട്ടിലെത്തി ഭാര്യയും മക്കളുമായി വഴക്കിടുകയും മകനുമായി ൈകയാങ്കളിയിലെത്തുകയും ചെയ്തു. അടിയുണ്ടാക്കിയ ഇവർ വീടിനുസമീപത്തെ പുരയിടത്തിലേക്ക് നീങ്ങി. അവിടെ െവച്ചും തമ്മിലടിച്ചു. അടിയേറ്റുവീണ ഇയാളെ ഓട്ടോയിൽ ബന്ധുക്കൾ ജില്ല ആശുപത്രിയിലെത്തിക്കുകയും ചെയ്തു. തലക്കും ശരീരത്തി​െൻറ മറ്റ് ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. ഇൗ സമയം ദിലീപ് വീട്ടിൽ തന്നെയുണ്ടായിരുന്നു. ബർക്ക്മാൻസ് മരിച്ച വിവരം അറിഞ്ഞെത്തിയ കുണ്ടറ പൊലീസ് ദിലീപിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മരിച്ച ബർക്ക്മാൻസി​െൻറ മൂന്നാമത്തെ ഭാര്യയാണ് ആനന്ദകുമാരി. ആദ്യഭർത്താവ് മരിച്ച ഇവർക്ക് ആദ്യവിവാഹത്തിൽ രണ്ട് കുട്ടികളാണുള്ളത്. ബർക്ക്മാൻസിന് തമിഴ്നാട് രാജപാളയത്തും പരവൂരിലും മറ്റ് രണ്ട് ഭാര്യമാർ കൂടിയുണ്ട്. ഇയാൾക്ക് ആനന്ദകുമാരിയിൽ കുട്ടികളില്ല. രാജപാളയത്തുനിന്ന് ഐസ് വിൽപനക്കാരനായി നാട്ടിലെത്തിയ ബർക്ക്മാൻസ് ആനന്ദകുമാരിയെ വിവാഹം ചെയ്ത ശേഷമാണ് മരംകയറ്റം പഠിച്ച് തൊഴിലിന് പോയിത്തുടങ്ങിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം കൊല്ലം പോളയത്തോട് പൊതുശ്മശാനത്തിൽ സംസ്കരിച്ചു. മകൾ: ദീപ. മരുമകൻ: ദിലീപ്. കുണ്ടറ പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.