ആലിന്തറ നീർച്ചാലിൽ ക്വാറി തുടങ്ങുന്നതിനെതിരെ നാട്ടുകാർ രംഗത്ത്

വെഞ്ഞാറമൂട്: നെല്ലനാട് പഞ്ചായത്തിലെ ആലിന്തറ നീർച്ചാലിൽ ക്വാറി തുടങ്ങുന്നതിനെതിരെ നാട്ടുകാർ രംഗത്ത്. നീർച്ചാലിലെ പരിസ്ഥിതി പ്രാധാന്യമുള്ള പാറക്കെട്ടുകളിൽ കണ്ണുെവച്ചാണ് ഇവിടെ ക്വാറി തുടങ്ങുന്നത്. ഇതിനായി വിവിധ വകുപ്പുകളുടെ അനുമതി ക്വാറി ഉടമ അതീവ രഹസ്യമായി സംഘടിപ്പിച്ചു കഴിഞ്ഞതായി അറിയുന്നു. പഞ്ചായത്ത് ലൈസൻസിനായി അപേക്ഷ നൽകിയപ്പോഴാണ് ക്വാറി തുടങ്ങുന്ന വിവരം പുറം ലോകമറിഞ്ഞത്. തുടർന്ന് നാട്ടുകാർ പഞ്ചായത്ത് അംഗം എം.എസ്. ബിനുവി​െൻറ നേതൃത്വത്തിൽ യോഗം ചേർന്ന് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. പഞ്ചായത്ത് അംഗം ലീലാ ശശിധരൻ, മഹേഷ് ചേരിയിൽ, സുഷമാ ദേവി, ഭാസി എന്നിവർ പങ്കെടുത്തു. ക്വാറിക്കെതിരെ കലക്ടർക്കും ജിയേളാജി ഡയറക്ടർക്കും പരാതി നൽകി. ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് നാട്ടുകാർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.