കല്ലറ: കല്ലറ-പാങ്ങോട് സ്വാതന്ത്ര്യസമരത്തിെൻറ സ്മരണ പേറുന്ന പഴയ പൊലീസ് സ്റ്റേഷൻ ചരിത്ര സ്മാരകമാക്കണമെന്ന പ്രദേശവാസികളുടെ കാലങ്ങളായുള്ള ആഗ്രഹത്തിനു മുന്നിൽ ഭരണകർത്താക്കൾ മുഖം തിരിഞ്ഞുനിൽക്കുമ്പോൾ, പുതിയ മുഖമൊരുക്കി സംരക്ഷിക്കാനൊരുങ്ങുകയാണ് ഒരു കൂട്ടം പൊലീസുകാർ. കാടുകയറി, ഇഴജന്തുക്കളുടെയടക്കം ആവാസകേന്ദ്രമായി മാറിയ പഴയ പൊലീസ് സ്റ്റേഷൻ മന്ദിരമാണ് ഇവിടത്തെ പൊലീസുകാരുടെ ഒത്തൊരുമയിലൂടെ മോടിപിടിക്കുന്നത്. എസ്.ഐ നിയാസിെൻറ നേതൃത്വത്തിൽ മുഴുവൻ പൊലീസുകാരുടെയും ശ്രമഫലമായി കഴിഞ്ഞ ദിവസം ഇവിടത്തെ കാടുവെട്ടിത്തെളിച്ചു. വർഷങ്ങൾക്കു മുമ്പ് പുതിയ സ്റ്റേഷനിലേക്ക് പ്രവർത്തനം ആരംഭിച്ചശേഷം ഇവിേടക്ക് ആരും തിരിഞ്ഞുനോക്കിയിട്ടില്ല. കെട്ടിടത്തിെൻറ മേൽക്കൂര വരെ വള്ളിപ്പടർപ്പുകൾ മൂടിയ നിലയിലായിരുന്നു. ഓടുകൾ പൊട്ടിത്തകർന്ന് മേൽക്കൂരയിലെ തടികളും ഭിത്തികളുമൊക്കെ ഏതു നിമിഷവും നിലംപൊത്തുമെന്ന അവസ്ഥയിലാണ്. ജോലിക്കിടയിൽ ഓരോ സംഘമായി മുഴുവൻ പൊലീസുകാരും ശ്രമദാനത്തിൽ പങ്കെടുത്തു. കെട്ടിടത്തിെൻറ മുറ്റത്തും പിറകിലുമായി ഔഷധസസ്യത്തോട്ടമോ പച്ചക്കറി കൃഷിയോ പൂന്തോട്ടമോ ഒരുക്കണമെന്ന ചിന്തയിലാണെന്നും തുടർ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും പാങ്ങോട് എസ്.ഐ നിയാസ് 'മാധ്യമ'ത്തോട് പറഞ്ഞു. ഈ പ്രവർത്തനങ്ങൾക്കായി പൊലീസുകാർ സ്വന്തം ശമ്പളത്തിൽനിന്ന് നിശ്ചിത തുകവീതം നീക്കിെവക്കുമെന്നും എല്ലാവരും പൂർണ പിന്തുണയാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.