കാട്ടാക്കട: കുറ്റിച്ചല്‍-പരുത്തിപ്പള്ളി-കള്ളിക്കാട് റോഡ് തകർച്ചയിൽ. റോഡിെൻറ ശോച്യാവസ്ഥ കാരണം നേശമണി ട്രാന്‍സ്പോര്‍ട്ട് കോർപറേഷന്‍ മൂന്ന് ദശാബ്ദക്കാലത്തിലേറെയായി സർവിസ് നടത്തുന്ന കന്യാകുമാരി-കള്ളിക്കാട്-നെടുമങ്ങാട് സർവിസ് കള്ളിക്കാട് നിർത്തുന്നതിന് നടപടി തുടങ്ങി. ബസ് നിരന്തരം വര്‍ക്ക്ഷോപ്പിലാകുന്നതാണ് സർവിസ് ചുരുക്കുന്നതിന് കാരണമായി അധികൃതര്‍ പറയുന്നത്. ഓട്ടോകളും സർവിസ് നിര്‍ത്തുകയാണ്. നെടുമങ്ങാട്-ഷൊര്‍ളക്കോട് റോഡില്‍പെട്ട കള്ളിക്കാട് മുതല്‍ പരുത്തിപള്ളി വരെയുള്ള ഭാഗം തകര്‍ന്ന് തരിപ്പണമായിട്ട് നാളേറെയായി. അറ്റകുറ്റപ്പണി നടത്തുന്നതിനായി മാസങ്ങള്‍ക്ക് മുമ്പ് മെറ്റലിറക്കിയെങ്കിലും ഇതേവരെ ജോലി ആരംഭിച്ചില്ല. മഴ ശക്തിപ്രാപിച്ചതോടെ റോഡിലെ കുഴികളില്‍ വെള്ളം നിറഞ്ഞ് അപകടം പതിവാണ്. പാറശ്ശാല-അരുവിക്കര നിയോജകണ്ഡലങ്ങള്‍ അതിരുപങ്കിടുന്ന പാതയുടെ നവീകരണത്തിനായി നാട്ടുകാര്‍ ജനപ്രതിനിധികളോട് പരാതിപ്പെട്ട് മടുത്തു. നെടുമങ്ങാട് നിന്നും നെയ്യാര്‍ഡാം വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ഉള്‍പ്പെടെ ദിനംപ്രതി നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന കള്ളിക്കാട്-കുറ്റിച്ചല്‍ റോഡിെൻറ ശോച്യാവസ്ഥകാരണം കോട്ടൂര്‍ വഴി ചുറ്റിയാണ് യാത്രചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.