പാലോട്: പെരിങ്ങമ്മല ജില്ല കൃഷിതോട്ടത്തിലെ നിർദിഷ്ട മാലിന്യ പ്ലാൻറിനെതിരായ സമരത്തിന് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ ഐക്യദാർഢ്യം. പന്നിയോട്ട് കടവിലെ സമരപന്തലിൽ നടന്ന അനുഭാവ സംഗമം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ് ഉദ്ഘാടനം ചെയ്തു. താന്നിമൂട് ഇല്ല്യാസ് അധ്യക്ഷത വഹിച്ചു. കൊച്ചുവിള അൻസാരി സ്വാഗതം ആശംസിച്ചു. ജില്ല പ്രസിഡൻറ് തോന്നയ്ക്കൽ ജമാൽ സമാപനോദ്ഘാടനം നടത്തി. നേതാക്കളായ കരമന മാഹീൻ, എം.കെ. സലീം, ആക്ഷൻ കൗൺസിൽ നേതാക്കളായ നിസാർ മുഹമ്മദ് സുൽഫി, മഹാസേനൻ, അസീം പള്ളിവിള, സുധീർ ഇരുമ്പ് കട, പഞ്ചായത്ത് അംഗങ്ങളായ സജീന യഹിയ, മൈലകുന്ന് രവി, മഞ്ജു രാജപ്പൻ, മുസ്ലിം ലീഗ് നേതാക്കളായ ഇടവം ഖാലിദ്, സുബൈർ ദേശായി, ജലീൽ വില്ലിപ്പയിൽ, നെസീമ ഇല്യാസ്, മൻസീം, ഹാമീം മുഹമ്മദ്, തടത്തിൽ ഷാൻ, നാദിർഷാ, സൈഫർ എന്നിവർ സംസാരിച്ചു. ആദിവാസി കോൺഗ്രസ് നേതാക്കളായ എൻ. കൃഷ്ണൻകാണി, പൊൻപാറ സതീശൻ, പോട്ടമാവ് തുളസീധരൻ എന്നിവർ സമരപന്തൽ സന്ദർശിച്ചു. വിശ്വകർമ സംരക്ഷണ ചാരിറ്റബിൾ സൊസൈറ്റി നേതാക്കൾ സമരപന്തൽ സന്ദർശിച്ച് ഭക്ഷണത്തിെൻറ ആവശ്യമായ അരി സംഭാവന നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.