നെടുമങ്ങാട്: നഗരസഭയിലെ മന്നൂര്‍ക്കോണം, വായനശാല ജങ്ഷന്‍, പതിനാറാംകല്ല്, ഖാദി ജങ്ഷന്‍, ഐ.എസ്.ആര്‍.ഒ ജങ്ഷന്‍ എന്നിവിടങ്ങളില്‍ . ബി.ജെ.പി പ്രവര്‍ത്തകര്‍ ഈ പ്രദേശങ്ങളിലെ സി.പി.എം, ഡി.വൈ.എഫ്.ഐ കൊടികളും കൊടിമരങ്ങളും നശിപ്പിച്ചു. വിവരമറിഞ്ഞെത്തിയ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും പതിനാറാംകല്ലില്‍ ഏറ്റുമുട്ടാന്‍ തയാറെടുത്തു. തുടർന്ന്, നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി ഇരുവിഭാഗം പ്രവത്തകരെയും വിരട്ടിയോടിച്ചു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഞായറാഴ്ച രാവിലെ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച പദയാത്ര മുള്ളുവേങ്ങമൂട്ടില്‍ എത്തിയപ്പോള്‍ ബി.ജെ.പി കൊടികള്‍ അഴിച്ചുമാറ്റി പകരം ഡി.വൈ.എഫ്.ഐ കോടികള്‍ കെട്ടിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് സൂചന. തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍നിന്ന് സംഘടിച്ചെത്തിയ ബി.ജെ.പി പ്രവര്‍ത്തകരാണ് സി.പി.എം, ഡി.വൈ.എഫ്.ഐ കൊടികളും കൊടിമരങ്ങളും നശിപ്പിച്ചതെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.