ATTN വട്ടിയൂര്‍ക്കാവ്: തെരുവുനായുടെ ആക്രമണത്തിൽ മൂന്നു വയസ്സുകാരനടക്കം ഒരു വീട്ടിലെ മൂന്നുപേർക്ക് പരിക്ക്. വളര്‍ത്തുമൃഗങ്ങള്‍ക്കും നായുടെ കടിയേറ്റു. നെട്ടയം കാച്ചാണി സ്കൂളിന് സമീപം പൊയ്കയിൽ വീട്ടിൽ അൻസാരി (32), അൻസാരിയുടെ മകൻ ഇമ്രാൻ (മൂന്ന്), അൻസാരിയുടെ മാതാവ് സുലൈഖ ബീവി (57) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. വീടിന് പുറത്തുനിന്നിരുന്ന അൻസാരിയെ തെരുവുനായ് ആക്രമിക്കുകയായിരുന്നു. ശേഷം നായ് മൂന്നു വയസ്സുകാരൻ ഇമ്രാെൻറ നെഞ്ചിൽ കടിച്ചു. കുട്ടിയെ രക്ഷിക്കുന്നതിനിടയിൽ സമീപത്തുണ്ടായിരുന്ന അൻസാരിയുടെ മാതാവ് സുലൈഖ ബീവിയുടെ കൈ വിരലുകളിലും കടിയേറ്റു. നായുടെ ആക്രമണത്തില്‍ നിലത്തുവീണ അൻസാരിക്ക് കഴുെത്തല്ലിന് ഗുരുതര പരിക്കേറ്റു. ഉടൻ അൻസാരിയെ മെഡിക്കൽ കോളജ് ആശുപത്രിയിലും ഇമ്രാനെയും സുലൈഖ ബീവിയെയും ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയോടെ കാച്ചാണിക്ക് സമീപം സാജനിലയത്തിൽ തുളസിയുടെ വീട്ടിലെ ആടുകളെയും നായ് കടിച്ചു. വൈകീട്ടോടെ നായെ നാട്ടുകാർ തല്ലിക്കൊന്നു. ചിത്രം: ansari.jpeg തെരുവുനായുടെ ആക്രമണത്തില്‍ കഴുത്തെല്ലിന് പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അന്‍സാരി imran.jpeg നെഞ്ചില്‍ തെരുവുനായുടെ കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന ഇമ്രാന്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.