തിരുവനന്തപുരം: ഹൈകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥർക്കായി ചർച്ചയും പഠന ക്ലാസും സംഘടിപ്പിച്ചു. വിജിലൻസ് കേസുകളിൽ കൂടുതൽ ഫലപ്രദമായ പ്രോസിക്യൂഷൻ നടപടികൾക്ക് അന്വേഷണ ഉദ്യോഗസ്ഥർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ചായിരുന്നു ക്ലാസുകൾ. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഒളിമ്പ്യ ഹാളിൽ നടന്ന പഠന ക്ലാസിനും ചർച്ചകൾക്കും ഹൈകോടതി ജഡ്ജി ബി. സുധീന്ദ്രകുമാർ നേതൃത്വം നൽകി. ഉദ്യോഗസ്ഥരുടെ സംശയങ്ങൾക്ക് മറുപടി പറഞ്ഞ ജഡ്‌ജി ഫലപ്രദമായി വിജിലൻസ് കേസുകൾ നടത്തുന്നതിനു വേണ്ട മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്തു. ഇൻസ്‌പെക്ടർ മുതൽ മുകളിലേക്കുള്ള എല്ലാ ഉദ്യോഗസ്ഥരും ക്ലാസിൽ സംബന്ധിച്ചു. വിജിലൻസ് ഡയറക്ടർ ബി.എസ്. മുഹമ്മദ് യാസിൻ അധ്യക്ഷതവഹിച്ചു. െഎ.ജി എച്ച്. വെങ്കടേഷ് സ്വാഗതവും ഇൻറലിജൻസ് എസ്.പി സുനിൽ ബാബു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.