തിരുവനന്തപുരം: തമ്പാനൂർ റെയില്‍വേ സ്റ്റേഷനിൽ കുടിവെള്ളകുപ്പികള്‍ ഇനി കുമിഞ്ഞുകൂടില്ല. കുപ്പികള്‍ പൊടിക്കാനുള്ള സംവിധാനം യാഥാർഥ്യമായി. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലാണ് പ്ലാസ്റ്റിക് ബോട്ടിൽ റീസൈക്ലിങ് മെഷീൻ സ്ഥാപിച്ചത്. റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഡോ. ശശി തരൂർ എം.പി മെഷീൻ ഉദ്ഘാടനം ചെയ്തു. സീനിയർ ഡിവിഷനൽ കമേഴ്സ്യൽ മാനേജർ അജയ് കൗശിക്, അസിസ്റ്റൻറ് കമേഴ്സ്യൽ മാനേജർ സുനിൽ, സ്റ്റേഷൻ ഡയറക്ടർ രാജേഷ് ചന്ദ്രൻ, ടി. ബാലകൃഷ്ണൻ തുടങ്ങിയവർ പെങ്കടുത്തു. ദിവസം 550 കുപ്പികൾ പുതിയ സംവിധാനത്തിൽ പൊടിക്കാം. മെഷീെൻറ താഴ്ഭാഗത്ത് ഘടിപ്പിച്ച പെട്ടിയിലാണ് പ്ലാസ്റ്റിക് െപാടി സൂക്ഷിക്കുന്നത്. 5000 കുപ്പികളുടെ പൊടി (45 കിലോ) സംഭരിക്കാനുള്ള ശേഷി സംവിധാനത്തിനുണ്ട്. ഒന്നരലിറ്ററിെൻറ കുപ്പികൾ വരെ പൊടിക്കാം. ചെറുപൊടികളാക്കി മാറ്റുന്നതിനാൽ ഇവ വേഗത്തിൽ മറ്റ് പ്ലാസ്റ്റിക് ഉൽപന്നങ്ങളാക്കാനാകും. എൽ.ഇ.ഡി ഡിസ്പ്ലേ അടക്കം അത്യാധുനിക സംവിധാനങ്ങളാണ് മെഷീനിലുള്ളത്. പ്ലാസ്റ്റിക് മാലിന്യം വര്‍ധിക്കുന്നതിനുപുറമെ, ഉപയോഗിച്ച കുപ്പികള്‍ വീണ്ടും വെള്ളം നിറച്ച് വില്‍പനക്കെത്തിക്കുന്ന സംഘങ്ങള്‍ സജീവമാണെന്ന കണ്ടെത്തലിെൻറ അടിസ്ഥാനത്തിലാണ് നടപടി. വിവിധ സ്റ്റേഷനുകളില്‍ നടത്തിയ പഠനത്തിെൻറ അടിസ്ഥാനത്തില്‍ പ്ലാസ്റ്റിക് ബോട്ടിൽ റീസൈക്ലിങ് മെഷീൻ ഐ.ആര്‍.സി.ടി.സി നേരത്തേ ശിപാര്‍ശ ചെയ്തിരുന്നു. 332 എ, 69 എ വണ്‍ വിഭാഗം സ്റ്റേഷനുകളിലടക്കം സര്‍വേ നടത്തി. ടണ്‍ കണക്കിന് പ്ലാസ്റ്റിക് കുപ്പികളാണ് സ്റ്റേഷൻ പരിസരത്തും ട്രാക്കുകളിൽനിന്നുമായി പ്രതിദിനം ശുചീകരണ തൊഴിലാളികള്‍ നീക്കംചെയ്യുന്നത്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ് (ബി.ഐ.എസ്) പഠനപ്രകാരം 2011ല്‍ 8000 കോടിയാണ് കുപ്പിവെള്ളത്തിെൻറ വാര്‍ഷിക വിറ്റുവരവ്. 2015ല്‍ ഇത് 15,000 കോടിയായി ഉയർന്നു. ഇതില്‍ നല്ലൊരുപങ്കും ട്രെയിൻ യാത്രക്കാരാണ് ഉപയോഗിക്കുന്നത്. പണമിട്ട് കുടിവെള്ളം ലഭ്യമാക്കുന്ന മെഷീൻ (ഓട്ടോമാറ്റിക് വാട്ടര്‍ വെന്‍ഡിങ് മെഷീന്‍) സ്ഥാപിക്കുന്ന കാര്യവും ആലോചനയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.