ശ്രീനാരായണഗുരു ജയന്തി ആഘോഷം ആലോചനയോഗം

തിരുവനന്തപുരം: ചെമ്പഴന്തി ഗുരുകുലത്തിൽ നടക്കുന്ന 164ാമത് ശ്രീനാരായണഗുരു ജയന്തി ആഘോഷത്തി‍​െൻറ ഭാഗമായി ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ച് മേയറുടെ അധ്യക്ഷതയിൽ ആലോചനയോഗം ചേർന്നു. 25, 26, 27 തീയതികളിലാണ് ആഘോഷം. ശുചീകരണത്തിന് ശ്രീകാര്യം മുതൽ ഗുരുകുലം വരെയുള്ള സ്ഥലങ്ങളിലെ ഓടകൾ വൃത്തിയാക്കൽ, ആവശ്യമായ ഇ-ടോയ്ലറ്റ് സ്ഥാപിക്കൽ എന്നിവ പൂർത്തിയാക്കാൻ നഗരസഭാ ആരോഗ്യവിഭാഗത്തിന് നിർദേശം നൽകി. ഘോഷയാത്ര കടന്നുപോകുന്ന ശ്രീകാര്യം മുതൽ ഗുരുകുലം വരെയുള്ള റോഡിലെ കുണ്ടുകളും കുഴികളും അടച്ച് ഗതാഗതം സുഗമമാക്കുന്നതിന് പി.ഡബ്ല്യു.ഡി. റോഡ്സ് വിഭാഗത്തിന് നിർദേശം നൽകി. റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന മരച്ചില്ലകൾ മുറിച്ചുമാറ്റുന്നതിന് പി.ഡബ്ല്യു.ഡി, ആരോഗ്യവിഭാഗം എന്നിവരെ ചുമതലപ്പെടുത്തി. ഗുരുകുലത്തി​െൻറ മുന്നിലെ റോഡിന് കുറുകെ വലിച്ചിരിക്കുന്ന താഴ്ന്നുകിടക്കുന്ന വൈദ്യുതി ലൈൻ പൊക്കിക്കെട്ടുന്നതിനും കത്താത്ത സ്ട്രീറ്റ് ലൈറ്റുകൾ അടിയന്തരമായി മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും കെ.എസ്.ഇ.ബിക്ക് നിർദേശംനൽകി. ജയന്തി ആഘോഷവുമായി ബന്ധപ്പെട്ടുവരുന്ന തീർഥാടകരുടെയും കലാരൂപങ്ങളുടെയും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് എസ്.എൻ കോളജ് ഗ്രൗണ്ടിൽ ആവശ്യമായ ക്രമീകരണം ഒരുക്കുന്നതിന് പൊലീസിനും, എസ്.എൻ കോളജ് അധികൃതർക്കും നിർദേശം നൽകി. കെ.എസ്.ആർ.ടി.സി ബസുകളുടെ പാർക്കിങ്ങിനായി എസ്.എൻ കോളജ് ഗ്രൗണ്ടിൽ സ്ഥലം ഏർപ്പെടുത്താനും തീരുമാനിച്ചു. തീർഥാടകരുടെ ആവശ്യമനുസരിച്ച് ബസ് സർവിസ് നടത്തുന്നതിന് കെ.എസ്.ആർ.ടി.സിക്ക് നിർദേശം നൽകി. പൊലീസ് എയ്ഡ്പോസ്റ്റുകൾ സ്ഥാപിക്കും. അഗ്നിരക്ഷാസേനയുടെ യൂനിറ്റ് സ്ഥാപിക്കുന്നതിന് റീജനൽ ഫയർ ഓഫിസർക്ക് കത്ത് നൽകാൻ നിർദേശം നൽകി. നഗരിയിൽ ആരോഗ്യവകുപ്പി​െൻറ കൗണ്ടർ സ്ഥാപിക്കാനും ഫസ്റ്റ് എയ്ഡ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാക്കാനും തീരുമാനിച്ചു. മേയർ വി.കെ. പ്രശാന്ത്, കൗൺസിലർമാരായ കെ.എസ്. ഷീല, സി. സുദർശനൻ, ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.