തിരുവനന്തപുരം: ജലന്ധർ ബിഷപ്പിന് എതിരെ ലൈംഗിക ആരോപണം ഉന്നയിച്ച കന്യാസ്ത്രീക്കു ദിവസങ്ങൾ കഴിഞ്ഞിട്ടും നീതി ലഭിക്കാത്തതിൽ അത്യുത്കണ്ഠ രേഖപ്പെടുത്തെന്നന്ന് എഴുത്തുകാരികളും സ്ത്രീ സാംസ്കാരിക പ്രവർത്തകരും. പ്രതിയെ അറസ്റ്റ് ചെയ്യാത്ത അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇത് കേസ് അട്ടിമറിക്കാനുള്ള എല്ലാ പഴുതുകളും കുറ്റക്കാർക്ക് നൽകുന്നു. കേസ് അട്ടിമറിക്കാൻ കന്യാസ്ത്രീക്കു വൻ വാഗ്ദാനങ്ങൾ നൽകിയത് ഇതിനു തെളിവാണ്. സമ്മർദങ്ങൾക്ക് വഴങ്ങാത്ത കന്യാസ്ത്രീയുടെ ജീവന് സുരക്ഷ ഉറപ്പാക്കണം. പ്രതിയെ ഉടൻ അറസ്റ്റു ചെയ്ത് തുടർനടപടികൾ ശക്തിപ്പെടുത്തി കന്യാസ്ത്രീക്കു നീതി ലഭ്യമാക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി കേസ് ക്രൈം ബ്രാഞ്ചിനെ ഏൽപിക്കണമെന്നും കെ. അജിത, സാറാ ജോസഫ്, ഡോ. ഖദീജ മുംതാസ്, ഏലിയാമ്മ വിജയൻ, മേഴ്‌സി അലക്സാണ്ടർ, വിധു വിൻസെൻറ്, ഗീതാ നസീർ, കെ.എ. ബീന, എസ്. ശാരദക്കുട്ടി, അഡ്വ. ജെ. സന്ധ്യ, സോണിയ ജോർജ്, സരിത വർമ, ജ്യോതി നാരായണൻ, വിമലാമേനോൻ, ഡോ. കെ.ജി. താര, മിനി സുകുമാർ, സി. എസ്. ചന്ദ്രിക, ഡോ. എ.കെ. ജയശ്രീ, ടി. രാധാമണി, പ്രവീണ കോടോത്ത്, ഡോ ഐറിസ്, മീരാ അശോക്, ആശ ആച്ചി ജോസഫ്, ഡോ. എ.കെ. സുധർമ, സീത വിക്രമൻ, കെ.എം. ഷീബ, ജി. രജിത, കൊച്ചുറാണി എബ്രഹാം, ഡോ.എ.ആർ. സുപ്രിയ, സ്വീറ്റ ദാസൻ, പിങ്കി വാസൻ, ബി. ഇന്ദിര, രാജേശ്വരി നിരീക്ഷ, ശാരിക, അഡ്വ. ആനി സ്വീറ്റി, എസ്.കെ. മിനി, ഷീലാ രാഹുലൻ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.