പാലോട്: നന്ദിയോട് താന്നിമൂട് മണിയൻപാറയിൽ നടത്തിയ വ്യത്യസ്തതയുടെ മധുരം പകർന്നു. ഉച്ചഭാഷിണിയോ ഇരിപ്പിടങ്ങളോ ഇല്ലാതെ മണിയൻപാറയിൽ നടത്തിയ പ്രകൃതി ആധാര തേനീച്ച കൃഷി പരിശീലനത്തിന് ഹോർട്ടികോർപ് പരിശീലനം സിദ്ധിച്ച യുവകർഷകൻ അഖിൽനാഥ് നേതൃത്വം നൽകി. ചെറുതേനീച്ചകളുടെ സ്വയംനിർമിത കൂടുകൾ പരിചയപ്പെടുത്തി. നന്ദിയോട് കൃഷി ഓഫിസർ സ്വയംപര്യാപ്ത കൃഷിമാർഗങ്ങൾ വിശദീകരിച്ചു. താന്നിമൂട്ടിലെ എല്ലാ വീട്ടുമുറ്റങ്ങളിലും ഗാന്ധി അമ്മക്കൂട്ടത്തിെൻറ നേതൃത്വത്തിൽ ചെറുതേനീച്ച കൃഷി കൊണ്ടുവരുമെന്ന് സെക്രട്ടറി ഡി. ബിന്ദു പറഞ്ഞു. കാർഷിക വികസന സമിതി അംഗങ്ങളായ എസ്.എസ്. മോഹനൻ, അപ്പുക്കുട്ടൻ നായർ, ശിവദാസൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.