അധ്യാപക ദ്രോഹം: മാർച്ചും ധർണയും നടത്തി

തിരുവനന്തപുരം: അധ്യാപക േദ്രാഹ നടപടികൾ അവസാനിപ്പിക്കണമെന്നും വിദ്യാഭ്യാസമേഖലയിലെ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് േകരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷ​െൻറ (കെ.പി.എസ്.എ) നേതൃത്വത്തിൽ ഡി.പി.െഎയിലേക്ക് മാർച്ചും ധർണയും നടത്തി. പ്രതിപക്ഷേനതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. അധ്യാപക ദ്രോഹം സർക്കാർ നയമായി സ്വീകരിച്ചിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് പി. ഹരിഗോവിന്ദൻ അധ്യക്ഷതവഹിച്ചു. ധർണക്ക് ജനറൽ സെക്രട്ടറി എം. സലാഹുദ്ദീൻ സ്വാഗതം ആശംസിച്ചു. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എ.പി. സുനിൽ, കെ.പി.എസ്.ടി.എ മുൻ ജനറൽ സെക്രട്ടറി ടി.എസ്. സലീം തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.