തിരുവനന്തപുരം: ഒാണത്തിനു മുമ്പ് പുതിയ റേഷൻ കാർഡ് വിതരണം ചെയ്യാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് (ജേക്കബ്) ജില്ല പ്രസിഡൻറ് കരുമം സുന്ദരേശൻ ആവശ്യപ്പെട്ടു. പുതിയ കാർഡുകൾ നൽകൽ, പേര് കൂട്ടിച്ചേർക്കൽ, പേര് നീക്കം ചെയ്യൽ തുടങ്ങിയ ജോലികളൊന്നും സപ്ലൈ ഒാഫിസുകളിൽ നടക്കുന്നില്ല. സർക്കാർ േജാലി ലഭിച്ചവർ മുൻഗണന േറഷൻ കാർഡിൽനിന്ന് ഒഴിവാക്കണമെന്ന് കാണിച്ച് നൽകിയ അപേക്ഷകൾ പോലും സമയ ബന്ധിതമായി പരിഗണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നാടക് അംഗത്വ വിതരണോദ്ഘാടനം ഇന്ന് നെയ്യാറ്റിൻകര: നെറ്റ് വര്‍ക്ക് ഓഫ് ആര്‍ട്ടിസ്റ്റിക് തിയറ്റര്‍ ആക്ടിവിസ്റ്റ്സ് കേരള (നാടക്) യുടെ നെയ്യാറ്റിന്‍കര മേഖല അംഗത്വ വിതരണോദ്ഘാടനം ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. നെയ്യാറ്റിൻകര ഗവ. ബോയ്സ് ഹയർ സെക്കന്‍ഡറി സ്കൂളിൽ വൈകീട്ട് മൂന്നിന് നടക്കുന്ന ചടങ്ങില്‍ പ്രമുഖ നാടകപ്രവര്‍ത്തകര്‍ പങ്കെടുക്കും. ഫോൺ: 9495941415.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.