കൊട്ടിയം: കൊട്ടുംപുറം ജമാഅത്ത് പള്ളിയുടെ ഓഫിസ് മുറി കുത്തിത്തുറന്ന് മോഷണശ്രമം. പള്ളിക്ക് തൊട്ടടുത്തുള്ള ഓഫിസ് മുറിയുടെ കതക് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. ഇവിടെയുണ്ടായിരുന്ന സ്റ്റീൽ അലമാര മറിച്ചിട്ടശേഷം പൂട്ടുകൾ തകർത്തു. മേശയുടെ ഡ്രോയറുകളും കുത്തിത്തുറന്ന് പരിശോധന നടത്തി. അലമാരയിലെ ഫയലുകൾ എല്ലാം വാരിവലിച്ചിട്ട നിലയിലാണ്. ജമാഅത്ത് സംബന്ധിച്ച എന്തെങ്കിലും രേഖകൾ നഷ്ടപ്പെട്ടിട്ടുണ്ടോ എന്നതിന് കൂടുതൽ പരിശോധന നടത്തേണ്ടിവരുമെന്ന് ഭാരവാഹികൾ പറഞ്ഞു. ശനിയാഴ്ച സുബഹി നമസ്കാരത്തിന് ഇമാം പള്ളിയിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. സംഭവമറിഞ്ഞ് ജമാഅത്ത് പ്രസിഡൻറ് അൻസാറും സെക്രട്ടറി ഷറഫുദ്ദീനും സ്ഥലത്തെത്തി. കൊട്ടിയം പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.