തിരുവനന്തപുരം: ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരള ഘടകത്തിെൻറ 20ാമത് ജോണ്‍ എബ്രഹാം പുരസ്‌കാരം സംവിധാകന്‍ ബി. അജിത്കുമാറിന് അടൂര്‍ ഗോപാലകൃഷ്ണന്‍ സമ്മാനിച്ചു. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേന്ദ്ര കൗണ്‍സില്‍ യോഗം അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ ദേശീയ പ്രസിഡൻറ് കിരണ്‍ ശാന്താറാം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അമിതാവ് ഘോഷ്, കേരള ഘടകം വൈസ് പ്രസിഡൻറ് ചെലവൂര്‍ വേണു, റീജനല്‍ സെക്രട്ടറി കെ.ജി. മോഹന്‍കുമാര്‍, ട്രഷറർ കെ. പ്രഭാകരന്‍, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.