കഴക്കൂട്ടം: എഴുത്തുകാരനും തുമ്പ സെൻറ് സേവിയേഴ്‌സ് കോളജ് മലയാളം ആൻഡ് മാസ് കമ്യൂണിക്കേഷൻ വിഭാഗം അധ്യാപകനുമായ ഡോ. എസ്.വി. സുധീഷ് സാമിെൻറ 'നാടകം: വഴിയും തീരവും' പുസ്തകം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രഫ. വി. കാർത്തികേയൻ നായർ കോളജ് പ്രിൻസിപ്പൽ ഫാ. ഡോ. വി.വൈ. ദാസപ്പന് നൽകി പ്രകാശനം ചെയ്തു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. മലയാളം ആൻഡ് മാസ് കമ്യൂണിക്കേഷൻ വിഭാഗം മേധാവി ഡോ. ടി.കെ. സന്തോഷ്‌കുമാർ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച് ഓഫിസറും പുസ്തകത്തിെൻറ എഡിറ്ററുമായ ശ്രീകല ചിങ്ങോലി എന്നിവർ പങ്കെടുത്തു. ഹിരോഷിമ ദിനാചരണം തിരുവനന്തപുരം: അഖിലേന്ത്യ സമാധാന െഎക്യദാർഢ്യ സമിതി തിങ്കളാഴ്ച ഹിരോഷിമ ദിനം ആചരിക്കുന്നു. രാവിലെ 7.30ന് സെക്രേട്ടറിയറ്റിന് മുന്നിൽനിന്ന് ആരംഭിക്കുന്ന സമാധാന ജാഥ പാളയം രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തും. അനുസ്മരണ സമ്മേളനം മുല്ലക്കര രത്നാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 12ന് പോങ്ങുംമൂട് മേരിനിലയം സീനിയർ സെക്കൻഡറി സ്കൂൾ ഒാഡിേറ്റാറിയത്തിൽ നടക്കുന്ന ദിനാചരണ പരിപാടിയിൽ പന്ന്യൻ രവീന്ദ്രൻ, ഡോ. ജോർജ് ഒാണക്കൂർ, ഡോ. സിസ്റ്റർ നീത എ.സി, ഡോ. വി. ശിവദാസ്, പെരുമ്പുഴ ഗോപാലകൃഷ്ണൻ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ എന്നിവരും പെങ്കടുക്കുമെന്ന് െഎപ്സോ ജില്ല പ്രസിഡൻറ് ഇ. വേലായുധനും സെക്രട്ടറി എം.എ. ഫ്രാൻസിസും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.