നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ സയൻസ് കേന്ദ്രം സ്ഥാപിക്കുമെന്ന് ദേശീയ സയൻസ് മ്യൂസിയം കൗൺസിൽ ദക്ഷിണമേഖല ഡയറക്ടർ കെ. മദൻഗോപാൽ അറിയിച്ചു. കേന്ദ്രത്തിെൻറ സ്ഥലനിർണയവുമായി ബന്ധപ്പെട്ടുള്ള ജോലികൾ തുടങ്ങിയതായി അദ്ദേഹം പറഞ്ഞു. തിരുനെൽവേലിയിലെ സയൻസ് കേന്ദ്രം സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അടുത്ത ബജറ്റിൽ കന്യാകുമാരിയിലെ സയൻസ് കേന്ദ്രത്തിനുള്ള തുക അനുവദിക്കുമെന്നാണ് കരുതുന്നത്. തിരുനെൽവേലിയിലെ സയൻസ് കേന്ദ്രത്തിൽ 80 ലക്ഷം ചെലവിൽ രണ്ട് പദ്ധതികൾകൂടി സ്ഥാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.