ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷണം

കൊല്ലം: പൊതുമേഖല, സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം ഉൗർജിതമാക്കി. കേസി​െൻറ ഗൗരവം കണക്കിലെടുത്ത് സിറ്റി പൊലീസ് കമീഷണർ അരുൾ ആർ.വി. കൃഷ്ണ കൊല്ലം എ.സി.പി എ. പ്രദീപ്കുമാറിന് അന്വേഷണച്ചുമതല നൽകി. ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ സി.പി.എം തുവയൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം അടൂർ തുവയൂർ തെക്ക് പ്ലാന്തോട്ടത്തിൽ വീട്ടിൽ പ്രശാന്ത് പ്ലാന്തോട്ടം, പുരോഗമന കലാസാഹിത്യസംഘം പ്രവർത്തക തിരുവനന്തപുരം മലയിൻകീഴ് പ്രശാന്തത്തിൽ ജയസൂര്യ എന്നിവരാണ് അറസ്റ്റിലായത്. ജയസൂര്യ എസ്.എഫ്.ഐയുടെയും പ്രശാന്ത് ഡി.വൈ.എഫ്.ഐയുടെയും പത്തനംതിട്ട ജില്ലകമ്മിറ്റി മുന്‍അംഗങ്ങളായിരുന്നു. 20 പേരില്‍ നിന്ന് ഇരുവരും ചേര്‍ന്ന് 75 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പ്രാഥമികവിവരം. അതേസമയം, ഒന്നരക്കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയതായി സൂചന ലഭിച്ചെന്നാണ് പൊലീസ് പറയുന്നത്. കൊല്ലം ഇൗസ്റ്റ് പൊലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കൂടുതൽ പേർ തട്ടിപ്പിന് ഇരയായെന്ന പരാതിയുമായി രംഗത്തെത്തി. കേസി​െൻറ ഗൗരവം കണക്കിലെടുത്താണ് ഇപ്പോൾ എ.സി.പിക്ക് അന്വേഷണച്ചുമതല നൽകിയത്. സംഭവത്തിൽ തങ്ങൾ മാത്രമാണുള്ളതെന്ന പ്രതികളുടെ മൊഴി പൊലീസ് മുഖവിലെക്കടുത്തിട്ടില്ല. കക്ഷികളിൽ നിന്ന് പണം വാങ്ങിയത് ഇവരാണെങ്കിലും മുകൾതട്ടിൽ കൂടുതൽ സ്വാധീനമുള്ളവർ ഇടപാടിൽ പങ്കാളി ആയിട്ടുണ്ടെന്നാണ് പൊലീസി​െൻറ വിലയിരുത്തൽ. ഇവർ മുഖാന്തരം ആരെങ്കിലും ജോലിയിൽ പ്രവേശിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. ഇതിനായി കെ.ടി.ഡി.സി, നോർക്ക റൂട്ട്സ് തുടങ്ങിയ സ്ഥാപനങ്ങളിലെ വിജിലൻസ് വിഭാഗവുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. അടുത്തിടെ നടന്ന താൽക്കാലിക നിയമനങ്ങൾ അടക്കം പരിശോധിക്കും. തട്ടിപ്പിൽ നിന്നുള്ള പണം കൊണ്ട് ജയസൂര്യ മലയിൻകീഴിൽ വീടും കാറും പ്രശാന്ത് കാറും വാങ്ങിെയന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കെ.ടി.ഡി.സിയില്‍ ഡ്രൈവര്‍ ജോലി ലഭിക്കാന്‍ പണം നല്‍കിയവരുടെ പരാതിയിലാണ് ഇവർ അറസ്റ്റിലായത്. ജോലി വാഗ്ദാനം ചെയ്ത് നാലുപേരില്‍ നിന്നായി രണ്ടുലക്ഷം രൂപ വീതമാണ് വാങ്ങിയത്. പണം നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാറിനെ സമീപിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടതാണെന്ന് പണം നൽകിയവർക്ക് മനസ്സിലായത്. കെ.ടി.ഡി.സി, നോർക്ക റൂട്ട്സ്, സ്പോർട്സ് കൗൺസിൽ, വൈലോപ്പിള്ളി സംസ്കൃതി ഭവൻ, വിഴിഞ്ഞം പോർട്ട് എന്നിവിടങ്ങളിൽ ജോലിയാണ് തട്ടിപ്പിനിരയായവർക്ക് പ്രതികൾ വാഗ്ദാനം ചെയ്തത്. സന്നദ്ധപ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന ജയസൂര്യ രോഗികള്‍ക്കുവേണ്ടിയും സമൂഹമാധ്യമങ്ങളിലൂടെ പിരിവ് നടത്തിയിട്ടുണ്ട്. ഇതില്‍ തട്ടിപ്പു നടന്നിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.