കൊല്ലം: പ്രായോഗികമല്ലാത്ത തീരുമാനങ്ങളും വകുപ്പ് മന്ത്രിയുടെ യാഥാർഥ്യബോധമില്ലാത്ത സമീപനങ്ങളും കേരളത്തിെൻറ സാമ്പത്തികമേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ. സഹകരണ ബാങ്കിങ് മേഖലയെ തകര്‍ക്കുന്ന നടപടികളാണ് സര്‍ക്കാര്‍ ഓരോ ദിവസവും കൈക്കൊള്ളുന്നത്. കെ.എസ്.ആര്‍.ടി.സിക്കുവേണ്ടിയും മറ്റും കടമെടുത്ത തുകയുടെ പലിശപോലും നല്‍കാന്‍ കഴിയാത്തപ്പോഴാണ് ഓണക്കാലത്ത് സാമൂഹികക്ഷേമ പെൻഷൻ നല്‍കാൻ 2000 കോടി രൂപക്കായി സഹകരണ ബാങ്കുകളെ സമീപിച്ചത്. കിഫ്ബി ലക്ഷ്യമിട്ട തുക സമാഹരണത്തിെൻറ പത്തിലൊന്നുപോലും ലഭിക്കാത്ത സാഹചര്യത്തില്‍ പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ കടലാസിലൊതുങ്ങും. താറുമാറായ എല്ലാ റോഡുകളുെടയും ദുരവസ്ഥ ദീര്‍ഘകാലം തുടരാനാണ് സാധ്യത. ഗുണകരമല്ലാത്ത ജി.എസ്.ടിയെ പുകഴ്ത്തി സായുജ്യമടഞ്ഞ ധനമന്ത്രി സാമ്പത്തികസ്ഥിതിയെക്കുറിച്ച് ധവളപത്രമിറക്കണമെന്നും ദേവരാജന്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.