ഇ-വേ ബിൽ പരിശോധന കാര്യക്ഷമമാക്കുമെന്ന്​ ധനമന്ത്രി

photo തിരുവനന്തപുരം: കേരളത്തിലേക്ക് വരുന്ന അന്തർ സംസ്ഥാന ചരക്ക് വാഹനങ്ങളിലെ ഇ-വേ ബിൽ പരിശോധന കാര്യക്ഷമമാക്കുെമന്ന് ധനമന്ത്രി ഡോ. തോമസ് െഎസക്. ഇ-വേ ബിൽ പരിശോധന കാര്യക്ഷമമാക്കാൻ രൂപവത്കരിച്ച വാഹന പരിശോധന സ്ക്വാഡ് അംഗങ്ങൾക്കായി നടത്തിയ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ എസ്.ജി.എസ്.ടി വിഹിതത്തി​െൻറ ഇരട്ടിയോളം വരേണ്ടതാണ് ഐ.ജി.എസ്.ടി വിഹിതം. ഇ-വേ ബിൽ നിലവിൽ വന്നതിന് ശേഷവും കാര്യമായ വർധനവ് വന്നില്ല. ഈ സാഹചര്യത്തിലാണ് കൂടുതൽ സ്ക്വാഡുകൾ രൂപവത്കരിച്ച് പരിശോധന കാര്യക്ഷമമാക്കാൻ തീരുമാനിച്ചത്. ഡിസംബറോടെ സംസ്ഥാനത്തി​െൻറ നികുതി വളർച്ച 20 ശതമാനത്തിൽ എത്തിക്കുകയാണ് ലക്ഷ്യം. സ്ക്വാഡുകളുടെ എണ്ണം 90ൽനിന്ന് 190 ആയി വർധിപ്പിക്കും. അതിർത്തികളിലെ നിർദിഷ്ട കേന്ദ്രങ്ങളിൽ പൂർണസമയവും സ്ക്വാഡുകളുടെ പ്രവർത്തനം ഉറപ്പാക്കുന്നതിനൊപ്പം മൊബൈൽ സ്ക്വാഡുകളും പ്രവർത്തിക്കും. വ്യാപാരികൾക്കും വാഹന ഉടമകൾക്കും അസൗകര്യം ഉണ്ടാകാത്തതരത്തിലാകും ഇവയുടെ പ്രവർത്തനമെന്നും മന്ത്രി പറഞ്ഞു. ജില്ല തിരിച്ചുള്ള അതിർത്തി സ്ക്വാഡുകൾ, മൊബൈൽ സ്ക്വാഡുകൾ എന്നിവയുടെ എണ്ണം ചുവടെ: തിരുവനന്തപുരം -27, 3; കൊല്ലം -12, 2; പത്തനംതിട്ട -0,2; ആലപ്പുഴ -0,3; കോട്ടയം -0,5; ഇടുക്കി -18,1; എറണാകുളം -0,14; തൃശൂർ -3,3; പാലക്കാട് -33,3; മലപ്പുറം -3,4; കോഴിക്കോട് -3,4; കണ്ണൂർ -9,2; വയനാട് -15,2; കാസർകോട് -15,3. ചിത്രം: prd2.jpg ഇവേ ബിൽ പരിശോധന കാര്യക്ഷമമാക്കാൻ രൂപവത്കരിച്ച വാഹന പരിശോധന സ്ക്വാഡ് അംഗങ്ങൾക്കുള്ള ഏകദിന പരിപാടി മന്ത്രി തോമസ് െഎസക് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.