നിയമസഭവളപ്പിൽ പെയിൻറിങ്​ തൊഴിലാളികൾ വീണ്​ പരിക്കേറ്റ സംഭവം: അന്വേഷണത്തിന്​ സ്​പീക്കർ ഉത്തരവിട്ടു

തിരുവനന്തപുരം: നിയമസഭവളപ്പിൽ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലെ പെയിൻറിങ് പണിക്കിടെ ചാര് തകർന്ന് പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിനെക്കുറിച്ച് അന്വേഷിക്കാൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉത്തരവിട്ടു. വേണ്ടത്ര സുരക്ഷാക്രമീകരണങ്ങൾ ഇല്ലാതെയാണോ അറ്റകുറ്റപ്പണി നടത്തിയതെന്ന് പരിശോധിക്കാനും സ്പീക്കർ നിർദേശിച്ചു. അപകടത്തി​െൻറ പശ്ചാത്തലത്തിൽ നിയമസഭമന്ദിരത്തിലെ നിർമ്മാണപ്രവർത്തനങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെക്കാനും ആവശ്യപ്പെട്ടു. ഉയരത്തിൽ നിന്നുവീണ് പരിക്കേറ്റ തൊഴിലാളികൾ ഏറെനേരം ആംബുലൻസിനായി കാത്തുകിടന്ന സംഭവം സംബന്ധിച്ചുവന്ന മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് സ്പീക്കർ അന്വേഷണത്തിന് ഉത്തരവിട്ടത്. ബുധനാഴ്ച വൈകീട്ട് നടന്ന സംഭവത്തിൽ രാജാജി നഗർ സ്വദേശികളായ സന്തോഷ്, അഖിൽ, സനൽചന്ദ്രൻ എന്നിവർക്കാണ് പരിക്കേറ്റത്. മന്ത്രി വി.എസ്. സുനിൽകുമാർ, എം.എൽ.എമാരായ എം. നൗഷാദ്, എ.പി. അനിൽകുമാർ എന്നിവരുടെ ഇടപെടലിനെതുടർന്നാണ് ആംബുലൻസ് എത്തിച്ച് ഇവരെ മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. പരിക്ക് ഗുരുതരമല്ലാത്തതിനാൽ മൂവരും ബുധനാഴ്ച രാത്രിയോടെ ആശുപത്രി വിട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.