തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായി അടുത്തബന്ധമുണ്ടെന്ന് പ്രചരിപ്പിച്ച് ലക്ഷങ്ങളുടെ സാമ്പത്തികതട്ടിപ്പ് നടത്തിയ എസ്.ഐക്ക് സസ്പെൻഷൻ. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ (െഎ.ആർ.ബി) എസ്.ഐ സി.എസ്. ഷിജുവിനെതിരെയാണ് നടപടി. തലയോലപ്പറമ്പിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചാല്‍ മാസങ്ങൾക്കുള്ളിൽ പണം ഇരട്ടിയാക്കി നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. എസ്.എ.പി ക്യാമ്പിൽ ഹവിൽദാറായിരുന്നപ്പോഴാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. കേരള പൊലീസിലെ കോൺഗ്രസ് െഎ ഗ്രൂപ് അനുകൂല സംഘടനയുടെ പ്രമുഖ നേതാവാണെന്നും രമേശ് ചെന്നിത്തലയുമായി അടുപ്പമുണ്ടെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പുകൾ നടത്തിയിരുന്നത്. പ്രതിപക്ഷനേതാവിെൻറ പേഴ്സനൽ സ്റ്റാഫാണെന്നും കോട്ടയം തലയോലപ്പറമ്പ് 'സൂര്യഗയ' ധനകാര്യ സ്ഥാപനത്തിെൻറ ഡയറക്ടർമാരിൽ ഒരാളാണെന്നും ഷാജി ശാസ്ത്രി എന്നാണ് പേരെന്നും ഇടപാടുകാരോട് പറഞ്ഞിരുന്നു. കബളിപ്പിക്കലിന് വിധേയനായ കുളത്തൂപ്പുഴ സ്വദേശി ഫ്രെഡി ജോസഫാണ് ഇക്കാര്യം പ്രതിപക്ഷനേതാവിെൻറ ശ്രദ്ധയിൽപെടുത്തിയത്. പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതിനൽകി. അതിനിടെ ഫ്രഡി തിരുവനന്തപുരം റേഞ്ച് െഎ.ജി മനോജ് എബ്രഹാമിനും പരാതി നൽകി. പരാതി പേരൂർക്കട പൊലീസിന് കൈമാറിയെങ്കിലും സ്ഥാപനം തലയോലപ്പറമ്പിലാണെന്ന് ചൂണ്ടിക്കാട്ടി അങ്ങോട്ട് അയച്ചു. എന്നിട്ടും നടപടിയുമുണ്ടായില്ല. പരാതി ശ്രദ്ധയിൽപെട്ട ക്യാമ്പ് ഡി.െഎ.ജി ഷഫിൻ അഹമ്മദ് കെ.എ.പി മൂന്ന് കമാൻഡൻറ് കെ.ജി. സൈമണോട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. ഇതിെൻറ അടിസ്ഥാനത്തിലാണ് എസ്.െഎയെ സസ്പെൻഡ് ചെയ്തത്. തലയോലപ്പറമ്പിലെ സ്ഥാപനത്തിെൻറ മറവിൽ കോടികളുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും 25ലധികം കേസുകളുണ്ടെന്നുമാണ് വിവരം. ഷിജു പേഴ്‌സനല്‍ സ്റ്റാഫ് അംഗമല്ലെന്നും നേരത്തെ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നെന്നും പ്രതിപക്ഷനേതാവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.