തിരുവനന്തപുരം: കർഷകത്തൊഴിലാളികൾക്ക് മിനിമം കൂലി നൽകു േമ്പാൾ, എന്തുകൊണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിനിമം കൂലി നൽകാൻ സർക്കാർ തയാറാകാത്തതെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഓണത്തിന് ഫെസ്റ്റിവൽ അലവൻസ് അനുവദിക്കുക, മിനിമം കൂലി 692 രൂപയായി വർധിപ്പിക്കുക, ഇ.എസ്.ഐ പദ്ധതിയിൽ ഉൾപ്പെടുത്തുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) സെക്രേട്ടറിയറ്റിന് മുന്നിൽ നടത്തുന്ന 72 മണിക്കൂർ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലുറപ്പ് തൊഴിലാളികളെ നേരിട്ട് ബാധിക്കുന്ന ഈ വിഷയത്തിന് സംസ്ഥാന സർക്കാർ ഉത്തരം പറയണമെന്നും കാനം ആവശ്യപ്പെട്ടു. സർക്കാറിെൻറ പുതിയ തൊഴിൽനയത്തിൽ മിനിമം കൂലിയുടെ ആവശ്യകതയെ കുറിച്ചും അതിനുള്ള നടപടി സ്വീകരിക്കുമെന്നും പറയുന്നുണ്ട്. എന്നാൽ തൊഴിലുറപ്പ് തൊഴിലാളികൾ 692 രൂപ മിനിമം കൂലി നൽകുന്നില്ല. ഓണം വരുകയാണ്. സംഘടിത-അസംഘടിത മേഖലയിലെ സംഘടനകളുടെ ഇടപെടൽമൂലം ബോണസുകൾ നൽകുന്നുണ്ട്. ഇതിനായി ദിവസേന എട്ടും പത്തും ചർച്ചകളാണ് സെക്രേട്ടറിയറ്റിൽ നടക്കുന്നത്. ബോണസിന് അർഹതയില്ലാത്തവർക്ക് ഫെസ്റ്റിവൽ അലവൻസും നൽകുന്നുണ്ട്. എന്നാൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഒരാനുകൂല്യവും ഒാണത്തിന് ലഭിക്കുന്നില്ല. അതിനാൽ ഫെസ്റ്റിവൽ അലവൻസ്, മിനിമം കൂലി, തൊഴിൽ ദിനങ്ങളുടെ വർധനവ് തുടങ്ങി തൊഴിലുറപ്പ് തൊഴിലാളികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ സർക്കാർ നടപ്പാക്കണമെന്നും കാനം ആവശ്യപ്പെട്ടു. െഡപ്യൂട്ടി മേയർ രാഖി രവികുമാർ, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി. രാജേന്ദ്രൻ, ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് ചെങ്ങറ സുരേന്ദ്രൻ, ജനറൽ സെക്രട്ടറി കെ. അനിമോൻ, നേതാക്കളായ വാഴൂർ സോമൻ, കെ. മല്ലിക, എസ്. വേണുഗോപാൽ, മധുസൂദനൻനായർ തുടങ്ങിയവർ പ്രസംഗിച്ചു. ചിത്രം: hk 2 തൊഴിൽദിനങ്ങൾ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് തൊഴിലുറപ്പ് തൊഴിലാളികൾ നടത്തിയ സെക്രേട്ടറിയറ്റ് ധർണ സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.